E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 12:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പതിനൊന്നാം പിറന്നാളിന് 'പോലീസായി നിയമനം'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chunsnaik
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചു കുട്ടികളായിരിക്കുമ്പോൾ നമ്മളോട് ആരാകണം എന്ന് ചോദിച്ചാൽ, ഉത്തരം ഉടൻ വരും ഒന്നുകിൽ ഡോക്റ്റർ ആകാന്, അല്ലെങ്കിൽ ടീച്ചർ , അതും അല്ലെങ്കിൽ ഒരു പോലീസാവണം. അത് തന്നെയാണ് റായ്പൂർ സ്വദേശിനി സാനിയ സാഹു എന്ന 11 കാരിയും ആഗ്രഹിച്ചത്. കക്ഷിക്ക് ഒരു പോലീസ് ആകണം. എന്നാൽ വലുതാകുന്നത് വരെയൊന്നും തന്റെ ആഗ്രഹത്തെ പിടിച്ചു നിർത്താൻ സാനിയ തയ്യാറല്ല. 

ശാരീരികമായി ഏറെ പ്രത്യേകതകളുള്ള കുട്ടിയാണ് സാനിയ. കാഴ്ച നന്നേ കുറവ്, ഒപ്പം വൃക്കരോഗി കൂടിയാണ് ഈ കുട്ടി. അതിനാൽ തന്റെ മകളുടെ ആഗ്രഹം ഏതു വിധേനയും സാധിച്ചു കൊടുക്കണം എന്ന് അച്ഛൻ തീരുമാനിച്ചു. പോലീസ് ആകുക എന്നാൽ അവളെ പോലീസ് വേഷത്തിൽ ഒരുക്കുക എന്നതായിരുന്നു ആ അച്ഛന്റെ മനസ്സിൽ. ഇതിനായി, നഗരത്തിലെ കടകളിലെല്ലാം അദ്ദേഹം കയറിയിറങ്ങി. എന്നാൽ പോലീസ് വസ്ത്രം ലഭിക്കണം എങ്കിൽ അതിനു പ്രത്യേക നിയമാനുമതി വേണമായിരുന്നു. 

കാഴ്ചശക്തിയില്ലാത്ത തന്റെ മകളുടെ ആഗ്രഹപൂർത്തീകരണത്തിനായി അച്ഛൻ ഇറങ്ങി തിരിച്ച വാർത്ത ഞൊടിയിടയിൽ പടർന്നു പിടിച്ചു. അങ്ങനെ ആ വാർത്ത റായ്പൂർ എസ് പി  സഞ്ജയ്യുടെ കാതുകളിലും എത്തി. തുടർന്ന് സാനിയയുടെ പ്രത്യേക അവസ്ഥ മനസിലാക്കി, അവളുടെ ആഗ്രഹപൂർത്തീകരണത്തിനായി റായ്പൂർ പോലീസ് തന്നെ ഇറങ്ങി തിരിച്ചു. 

അങ്ങനെ 11  ആം പിറന്നാൾ ദിനത്തിൽ കുഞ്ഞു സാനിയ പോലീസ് വേഷത്തിൽ ഒരുങ്ങിയെത്തി. പിറന്നാൾ ആശംസകളുമായി റായ്പൂർ പൊലീസിലെ മുതിർന്ന പോലീസുകാർ ഉൾപ്പെടുന്ന വിഭാഗവും സാനിയയുടെ വീട്ടിൽ എത്തിയിരുന്നു. കേക്ക് മുറിച്ചും സമ്മാനപ്പൊതി കൈമാറിയും റായ്പൂർ പൊലീസിലെ ' കുഞ്ഞു പോലീസിന്റെ' പിറന്നാൾ ആഘോഷപൂർവം കൊണ്ടാടി. 

കൂട്ടത്തിൽ ' കുഞ്ഞു പോലീസിനൊപ്പം സെൽഫിയെടുക്കാൻ തിരക്ക് കൂടിയവരും ഉണ്ടായിരുന്നു. തന്റെ മകളുടെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റാൻ മുൻകൈ എടുത്ത റായ്പൂർ പൊലീസിന് സാനിയയുടെ കുടുംബം പ്രത്യേകം നന്ദി പറഞ്ഞു. വൃക്കയ്ക്ക് കാര്യമായ തകരാറുള്ള സാനിയ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വിധേയയായി വരികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :