E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:19 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പങ്കാളിയെ വഞ്ചിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്, അവിശ്വസനീയം ഈ വെളിപ്പെടുത്തലുകൾ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cheating-partners
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരസ്പരം കരുതലോടെയും വിശ്വാസത്തോടെയും സ്നേഹത്തോടെയുമൊക്കെ കൊണ്ടുപോകേണ്ട ഒരു പളുങ്കുപാത്രമാണ് ദാമ്പത്യം. രണ്ടുപേരില്‍ ഒരാൾ മറ്റൊരാളുടെ വിശ്വാസം തകർക്കുന്നതോടെ ആ പളുങ്കുപാത്രത്തിന് ഉടച്ചിൽ സംഭവിക്കുകയായി. പങ്കാളിയെ വിട്ടു മറ്റൊരാളിൽ ആനന്ദം കണ്ടെത്തി വഞ്ചിക്കുന്നതോടെയാണ് ദാമ്പത്യം തകർച്ചയിലേക്കു നീങ്ങുന്നത്. പങ്കാളിയെ ചതിക്കുന്നവരിൽ മുന്നിലാണത്രേ ബ്രിട്ടനിലെ ജനങ്ങൾ. അവിടുത്തെ മുപ്പതുശതമാനം ജനങ്ങളും തങ്ങൾക്കു വിവാഹേതര ബന്ധമുണ്ടെന്ന് അംഗീകരിക്കുന്നവരാണ്. 

അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം ബ്രിട്ടനിലെ നാൽപതിനും എഴുപതിനും ഇടയിൽ പ്രായമുള്ള പത്തുശതമാനം പേരും തങ്ങൾ മൂന്നിലധികം തവണ പങ്കാളിയെ ചതിച്ചതായി വ്യക്തമാക്കി. തീർന്നില്ല ഇതിലേറെ പേരും ചെയ്തതിൽ തെറ്റില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരുമാണ്. സ്ത്രീകളും പുരുഷന്മാരും അവർ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കുന്നത് എന്തിനാണെന്ന കാരണവും സർവേയിൽ വ്യക്തമാക്കി. അതിലേറെയും അത്ഭുതത്തോടെയും അവിശ്വസനീയതോടെയും മാത്രമേ നോക്കിക്കാണാനാവൂ. 

തനിച്ചാകുന്നുവെന്നു തോന്നിയതോടെയാണ് താൻ പങ്കാളിയെ വഞ്ചിച്ചു തുടങ്ങിയതെന്നാണ് ഒരു യുവതി പറയുന്നത്. മുൻകാമുകനോട് ഇപ്പോഴും ഇഷ്ടം തോന്നുന്നുണ്ടെന്നും അതു തടയാന്‍ കഴിയുന്നില്ലെന്നും മറ്റൊരു യുവതി. ഭർത്താവിനെ താൻ സ്ഥിരം വഞ്ചിക്കാറുണ്ട് എന്നാൽ അത് അദ്ദേഹത്തെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല മറിച്ച് താന്‍ ആഗ്രഹിക്കുന്നതുപോലൊരു കിടപ്പറബന്ധം അദ്ദേഹത്തിൽ നിന്നു കിട്ടാത്തതുകൊണ്ടാണെന്നാണ് ഒരാളുടെ അഭിപ്രായം. വഞ്ചിക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തുന്നതുകൊണ്ടാണെന്നു പറഞ്ഞവരും ഉണ്ട്. കാമുകനെ സ്ഥിരമായി വഞ്ചിക്കാറുണ്ടെന്നും എന്നാൽ താൻ ചെറുപ്പമായതിനാലും ജീവിതം രസകരമാക്കാൻ വേണ്ടിയാണ് അതെന്നും അതിൽ തെറ്റു തോന്നാറില്ലെന്നും ഒരുവള്‍. തനിക്കു കൂടുതൽ ശ്രദ്ധ നൽകുന്ന മറ്റു പുരുഷന്മാരോ‌ട് ഭർത്താവിനേക്കാൾ ആകൃഷ്ടയാകുകയാണെന്നാണ് വേറൊരു യുവതിയുടെ തുറന്നുപറച്ചിൽ.

സ്ത്രീകൾ മാത്രമല്ല പുരുഷന്മാർക്കും നല്ലപാതിയെ വഞ്ചിക്കുന്നതില്‍ ചില കാരണങ്ങൾ പറയാനുണ്ട്. അഞ്ചു വർഷമായി തന്റെ ഭാര്യയായിരിക്കുന്നയാളോട് അത്രയേറെ പ്രണയമുണ്ടെങ്കിലും എന്തുകൊണ്ടെന്നറിയില്ല താനവളെ വഞ്ചിച്ചുപോവുകയാണെന്ന് ഒരാൾ പറഞ്ഞു. വഞ്ചിക്കുന്നത് തെറ്റാണെന്നും ഇനിയൊരിക്കലും ചെയ്യരുതെന്നും തോന്നാറുണ്ടെങ്കിലും അതു സാധ്യമാകുന്നില്ലെന്ന് ഒരുവൻ പറയുന്നു. താനും കാമുകിയും പരസ്പരം വഞ്ചിക്കാറുണ്ടെന്ന് അറിയാമെങ്കിലും ബന്ധം ഒരിക്കലും പിരിയില്ലെന്ന് വേറൊരാൾ പറഞ്ഞപ്പോൾ എന്റെ സുന്ദരിയായ പാവം ഭാര്യയെ ഞാൻ വഞ്ചിക്കാറുണ്ട്, പക്ഷേ ഞാനതിൽ അഭിമാനിക്കുന്നയാളല്ല അതു നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് പറഞ്ഞവരും ഉണ്ട്. 

കൂടുതൽ വായനയ്ക്ക് മനോരമ ഓൺലൈൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :