E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:40 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നിങ്ങൾ അത്ര വലിയ ആൾ തന്നെയോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

life.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാം ജീവിക്കുന്ന ലോകം വിസ്മയങ്ങളുടെ കലവറ. നമ്മുടെ കണ്ണും കാതും തലച്ചോറും മറ്റും അതീവസങ്കീർണം. പക്ഷേ അവയിലെ വിസ്മയത്തെ നാം അവഗണിക്കുന്നു. സയൻസ് എത്ര പുരോഗമിച്ചിട്ടും നമ്മുടെ കണ്ണിനു തുല്യമായ മറ്റൊന്ന് സൃഷ്ടിക്കാനായിട്ടില്ല. തലച്ചോറിനുള്ളയത്ര കാര്യക്ഷമമായ ഓർമ്മസംവിധാനവും കൃത്രിമമായി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മറ്റു ചില‌ വിസ്മയങ്ങളെപ്പറ്റിയൂള്ള സൂചനകൾ കാണുക. 

നീർക്കരടിയെന്നും പേരുള്ള ടാർഡിഗ്രേഡിന് തിളയ്ക്കുന്ന വെള്ളത്തിലും മഞ്ഞുകട്ടകൾക്കുള്ളിലും സുഖമായിക്കഴിയാം. കടലിന്നടിയിലെ ഏറ്റവും കൂടിയ മർദ്ദത്തിന്റെ ആറിരട്ടി മർദ്ദമോ, സ്പേസിലെ ശൂന്യതയോ, മനുഷ്യനു താങ്ങാവുന്നതിന്റെ നൂറിരട്ടി ‌ശക്തിയിലുള്ള ഗാമാ–വികിരണമോ അതിനെ കൊല്ലുകില്ല. ആഹാരമോ വെള്ളം പോലുമോ കൂടാതെ വർഷങ്ങളോളം ജീവിക്കും. ഇത്രയൊക്കെ സഹനശക്തിയുള്ള നീർക്കരടിയുടെ വലിപ്പം ഒരു മില്ലിമീറ്ററോളം മാത്രം. മനുഷ്യൻ പ്രകൃതിയിലെ ഏറ്റവും മികച്ച ജീവിയെന്ന് അഹങ്കരിക്കുമ്പോൾ, ഇത്തരം അറിവുകൾ വിനയത്തിന്റെ പാഠങ്ങൾ പറഞ്ഞുതരും. 

ഒട്ടകപ്പക്ഷിയുടെ കണ്ണിന് തലച്ചോറിനെക്കാൾ വലിപ്പമുണ്ട്. ഒട്ടകത്തിന് ഓരോ കണ്ണിലും മൂന്നു കൺപോളകൾ വീതം. നിറയെ പീലികളുള്ള രണ്ടു പോളകളും, കാറിന്റെ വിൻഡ്സ്ക്രീൻ പോലെ മൂന്നാമതൊന്നും. ഇത് വശങ്ങളിലേക്കു നീങ്ങി പൊടി വടിച്ചുനീക്കും. മൂന്നാം പോളയിലൂടെ കുറേശ്ശെക്കണ്ട് മണൽക്കാറ്റിലും സഞ്ചരിക്കാം. 

ഓസ്ട്രേലിയയിലെ കംഗാരു അമ്മമാരുടെ കാര്യത്തിൽ അത്ഭുതമേറെ. വയറിനുള്ളിൽ ഇരുവശങ്ങളിലായി രണ്ടു ഗർഭപാത്രങ്ങൾ. ഗർഭം ധരിക്കാൻ രണ്ടു പാതകൾ. പ്രസവിക്കാൻ നടുവിൽ മൂന്നാമതൊന്ന്. മുപ്പതു ദിവസം വളർച്ചയാകുമ്പോഴേക്കും രണ്ടു ഗ്രാം തൂക്കവും അരയിഞ്ചു നീളവും മാത്രമുള്ള ശിശു അമ്മയുടെ വയറ്റത്തുള്ള സഞ്ചിയിലേക്ക് കയറിച്ചെന്നു താവളമടിക്കും. ഒരു വർഷത്തോളം അവിടെ വളർന്നതിനു ശേഷമാണ് കംഗാരുക്കുഞ്ഞായി പുറത്തുവരുക. ഈ സമയത്തെല്ലാം വീണ്ടും വീണ്ടും ശിശുക്കളുണ്ടായെന്നും വരാം. ചില അമ്മമാർ നിത്യഗർഭിണികൾ! 

ഹമ്മിങ് ബേർഡിന് പിന്നോട്ടും വശങ്ങളിലേക്കും പറക്കാം. മൂങ്ങയ്ക്ക് 270 ഡിഗ്രിവരെ (വ‍ൃത്തത്തിന്റെ മുക്കാൽ പങ്ക്) തല ചുറ്റിത്തിരിക്കാം, പക്ഷേ കണ്ണു തിരിക്കാൻ കഴിയില്ല. ജീവജാലങ്ങളിൽ ഇങ്ങനെ എത്രയെത്ര വിസ്മയങ്ങൾ! 

‘‘ഭൂമിയിലെ എല്ലാ ബീച്ചുകളിലുമുള്ള മണൽത്തിരികളെക്കാൾ കൂടുതൽ നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്’’ എന്നത് അക്ഷരാർത്ഥത്തിൽ ശരിയെന്ന് ഗണിതശാസ്ത്രജ്ഞർ. സൂര്യൻ കഴിഞ്ഞാൽ, നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്റോറിയിലേക്കുള്ള ദൂരം നാലു പ്രകാശവർഷത്തിലേറെ. ഇത്ര വലിയ പ്രപഞ്ചത്തിലെ തരി മാത്രമായ ഭൂമിയുടെ ഒരു മൂലയിലിരുന്ന് ഞാൻ ലോകത്തിലെ കെങ്കേമനെന്നു വിചാരിക്കുന്നതിൽക്കവിഞ്ഞ വങ്കത്തമുണ്ടോ? 

"അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടൂ! 

എന്ന നാലപ്പാട്ട്‌ നാരായണമേനോന്റെ വരിയും നമ്മെ ചിന്തിപ്പിക്കുന്നു. നമ്മുടെ പ്രയത്നം നിസ്സാരമെന്നല്ല സൂചന. ഉത്സാഹപൂർവം കർമ്മനിരതരായി വരദാനമായ മനുഷ്യജന്മം പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണം. പക്ഷേ ചെറുവിജയങ്ങൾ നമ്മെ അഹങ്കാരികളാക്കരുത്. ഏതു കാര്യവും ശരിയായ അനുപാതത്തിൽ വിലയിരുത്താൻ നാം ശീലിക്കുന്നതും പ്രധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :