E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആടിനോളമല്ല ഹിമക്കരടിയോളം വളർന്ന വളർത്തുപന്നി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

33 കിലോ വരെ പരമാവധി വലിപ്പം വയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന പന്നി 303 കിലോയിലധികം വലിപ്പം വച്ചാല്‍ വളര്‍ത്തുന്നവരുടെ പ്രതികരണം എന്തായിരിക്കും? ഇറച്ചിക്കായി പന്നിയെ വളര്‍ത്തുന്നവര്‍ തീര്‍ച്ചയായും സന്തോഷിച്ചേക്കും. എന്നാല്‍ ഓമനിച്ചു വളര്‍ത്താന്‍ പന്നിയെ വാങ്ങിയവരുടെ കാര്യത്തില്‍ ഉറപ്പു പറയാന്നാകില്ല. എന്തായാലും കാനഡയിലെ ദമ്പതിമാരാണ് ഈ വലിയ പന്നിക്കുട്ടന്റെ ഉടമകൾ. പന്നിക്കുട്ടന്റെ അസാധാരണ വളർച്ച കണ്ട് ആദ്യം ഒന്നമ്പരന്നെങ്കിലും തങ്ങളുടെ ഓമന മൃഗത്തെ ഇപ്പോഴും എല്ലാ പരിരക്ഷയും നല്‍കിയാണ് ഇവർ വളര്‍ത്തുന്നത്. 

മൈക്രോപിഗ്സ് എന്നത് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ പന്നിവര്‍ഗ്ഗമാണ്. സാധാരണ പന്നികളേക്കാള്‍ വലിപ്പം കുറഞ്ഞ ഇവയെ പരീക്ഷണ ശാലകളിലും വീടുകളിലും വളര്‍ത്താനുള്ള സൗകര്യം കണക്കിലെടുത്താണ് വികസിപ്പിച്ചത്. ഈ മൈക്രോപിഗ് ഇനത്തില്‍ പെട്ട പന്നിയെയാണ് ദമ്പതിമാരായ സ്റ്റീവും ഡെറികും അഞ്ചു വര്‍ഷം മുന്‍പ് വാങ്ങിയത്. എന്നാല്‍ ആട്ടിന്‍ കുട്ടിയുടെ വലിപ്പം മാത്രം വയ്ക്കേണ്ട പന്നി വളര്‍ന്ന് ഏതാണ്ട് ഹിമക്കരടിയുടെ വലിപ്പത്തിലാണ് ഇന്നെത്തിയിരിക്കുന്നത്.

സ്റ്റീവിനും ഡെറികിനും ഒപ്പം വീട്ടിനുള്ളില്‍ തന്നെയാണ് എസ്തര്‍ എന്ന ഈ പന്നിയുടെ താമസം.കിടപ്പം ഭക്ഷണവുമെല്ലാം പലപ്പോഴും ഒരുമിച്ച്. ആഴ്ചതോറും കിലോക്കണക്കിന് ഭക്ഷണമാണ് എസ്തറിന് ആവശ്യം വരിക. ഇതില്‍ പച്ചക്കറികളും പഴങ്ങളും ഓട്സും ഐസ്ക്രീമും വരെ ഉള്‍പ്പെടുന്നു. ഭക്ഷണം മാത്രമല്ല എസ്തറിന്‍റെ മറ്റു സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ നല്ല ചിലവാണ് എസ്തറിനെ തീറ്റിപ്പോറ്റാന്‍.

എങ്കിലും എസ്തറിനെ ഉപേക്ഷിക്കാനുള്ള ഒരു ഉദ്ദേശവുമില്ലെന്ന് ദമ്പതികള്‍ തീര്‍ത്ത് പറയുന്നു. ഓമനിച്ചു വളര്‍ത്തനാണ് എസ്തറിനെ വാങ്ങിയത്. തങ്ങളുദ്ദേശിച്ച വലിപ്പത്തില്‍ ശരീരം നില്‍ക്കാത്തത് എസ്തറിന്‍റെ കുറ്റമല്ല. അതിനാല്‍ തന്നെ വലിപ്പത്തിന്‍റെ പേരില്‍ എസ്തറിനെ ഉപേക്ഷിക്കുന്നത് നീതികേടാകുമെന്ന് ഇവര്‍ പറയുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങളാകാം മൈക്രോപിഗ് ഇനത്തിലായിട്ടും എസ്തറിന്‍റെ ഈ വളര്‍ച്ചക്ക് കാരണമെന്നാണ് ഗവേഷകരു‌െട നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :