E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 16 2017 03:21 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബ്രേക്അപ് ആയാൽ സ്ത്രീയും പുരുഷനും ദാ ഇങ്ങനെയാണ് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓരോ പ്രണയവും തുടങ്ങുന്നത് നീ എന്റേതു മാത്രമായിരിക്കും നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളിലൂടെയായിരിക്കും. പക്ഷേ കാലക്രമേണ ഈ പറഞ്ഞതൊക്കെ അവർ തന്നെ മറന്നു പോകുമെന്നു മാത്രമല്ല പലരും കൂടുവിട്ടു പോവുകയും ചെയ്യും. അങ്ങനെ ഒരു വിഖ്യാതമായ ബ്രേക്അപ് അവിടെ ആരംഭിക്കുകയായി. എത്രയൊക്കെ കൂൾ ആണെന്നു പറഞ്ഞാലും ബ്രേക്അപ് ഒരൽപമെങ്കിലും മനസിനെ വേദനിപ്പിക്കാതിരിക്കില്ല. 

സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയും ബ്രേക്അപ്പിനെക്കുറിച്ചുള്ളതാണ്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ ഒരു ബ്രേക് അപ്പിനു ശേഷം സ്ത്രീയും പുരുഷനും എങ്ങനെയായിരിക്കും, അല്ലെങ്കിൽ ബ്രേക്അപ്പിൽ കൂടുതൽ വിഷമിക്കുന്നത് സ്ത്രീയോ പുരുഷനോ എന്നു ഹാസ്യാത്മകരമാക്കി അവതരിപ്പിക്കുകയാണ് വിഡിയോയിൽ. പ്രശസ്ത വ്ലോഗറായ ലക്ഷ്മി മേനോൻ ഒരിടവേളയ്ക്കു ശേഷം തിരിച്ചു വരവു നടത്തിയ വിഡിയോയുമാണിത്. 

ബ്രേക്അപ്പിനെ പലഘട്ടങ്ങളിലാക്കി തിരിച്ചാണ് ലക്ഷ്മി വിഷമത്തിന്റെ തോതു വിശദീകരിക്കുന്നത്. വാവിട്ടു കരയുന്ന സ്റ്റേജു തൊട്ട് കഴിഞ്ഞതിനോടെല്ലാം ഗുഡ്ബൈ പറഞ്ഞു ജോളിയായി ജീവിക്കുന്ന പെണ്ണും ബ്രേക്അപ്പിന്റെ പേരിൽ താടിയുംമുടിയും നീട്ടി കള്ളുംകുടിച്ചു ജീവിതം ഒരു വഴിക്കാക്കുന്ന ആണുമാണ് ലക്ഷ്മിയുടെ ബ്രേക്അപ് വിഡിയോയിലെ കഥാപാത്രങ്ങൾ. 

രസകരമായ വിഡിയോ അപ്‍ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബ്രേക്അപ് ആയെന്നു കരുതി ചങ്കും തകർന്നിരിക്കാതെ ജീവിതത്തെ വാശിയോടെ വിജയിച്ചു കാണിക്കണമെന്നും പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :