E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വർക്കൗട്ട് ചിത്രങ്ങൾ വൈറലായി ; വനിതാബോഡിബിൽഡർ ജയിലിലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്പോർട്സ് ജഴ്സിയണിഞ്ഞ് വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വനിതാബോഡി ബിൽഡറാണ് അറസ്റ്റിലായത്. ഷിറിൻ നൊബെഹാരി എന്ന ബോഡിബിൽഡറാണ് സ്പോർട്സ് ജഴ്സിയണിഞ്ഞ് വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ നഗ്നതാ പ്രദർശനം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. എന്നാൽ പങ്കുവെച്ച ചിത്രങ്ങളിലൊന്നും അവർ നഗ്നത കാട്ടിയിട്ടില്ലെന്നും ദുഷ്പ്രചരണം നടത്തി ഒരു കായികതാരത്തെ അപമാനിക്കരുതെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇറാനിലെ നിയമത്തിനു വിരുദ്ധമായി വസ്ത്രധാരണം ചെയ്തതിനാലാണ് കായികതാരത്തെ അറസ്റ്റ് ചെയ്തതെന്നും. സമൂഹമാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്ന് താരത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നുവെന്നും. അതു പാലിക്കാത്തതിനാലാണ് ഇത്തരത്തിൽ ഒരു നടപടിയെടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

ഇറാനിലെ നിയമപ്രകാരം മുഖമൊഴിച്ചുള്ള ഏതു ശരീരഭാഗവും പുറത്തു കാണിക്കുന്നത് നഗ്നതാപ്രദർശനമായാണ് വിലയിരുത്തപ്പെടുന്നത്. കൈകളിലെ മസിലുകൾ പുറത്തുകാണത്തക്കവിധത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങളാണ് ഷിറിൻ പങ്കുവെച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് ഇത്തരം ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് കായികതാരം വെട്ടിലായത്.

രണ്ടു മില്യൺ റയാൽ കെട്ടിവെച്ചാൽ ഷിറിന് ജാമ്യം ലഭിക്കും. അന്താരാഷ്ട്ര മത്സരങ്ങളിലെ സാന്നിധ്യമായ കായികതാരത്തെ പൊലീസ് അറസ്റ്റ്ചെയ്ത വാർത്തയറിഞ്ഞ് നിരവധി ആരാധകരാണ് ഇൻസ്റ്റഗ്രാമിലൂടെ സങ്കടങ്ങൾ പങ്കുവെയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :