E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 19 2017 02:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പഴയ വീഞ്ഞ് പഴയ കുപ്പി: ഭൈരവ റിവ്യൂ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bhairava3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇക്കുറിയും വിജയ് പതിവു തെറ്റിച്ചില്ല. കാലങ്ങളായി ആരാധകരെ കുടിപ്പിക്കുന്ന വീഞ്ഞ് കുപ്പി പോലും മാറ്റാതെ വീണ്ടും വിളമ്പിയിരിക്കുന്നു. കൊട്ടും പാട്ടും അടിയും ഇടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ‘ഭൈരവ’ ഫാൻസിനു വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഉത്സവ ചിത്രമാണ്. 

ഒരു പ്രൈവറ്റ് ബാങ്കിലെ കലക്ഷൻ ഏജന്റാണ് ഭൈരവ. ബന്ധുക്കളായി ആരുമില്ല. കൂടെയുള്ളത് ഷൺമുഖം എന്ന സുഹൃത്തും. ഇതിനിടെ മലർവിഴി എന്ന പെൺകുട്ടിയുമായി ഭൈരവ പ്രണയത്തിലാകുന്നു. എന്നാൽ മലർവിഴിയെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകളുണ്ടെന്ന് ഭൈരവ മനസ്സിലാക്കുന്നു. വലിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്ന മലർവിഴിയെയും കുടുംബത്തെയും രക്ഷിക്കുന്ന ചുമതല ഭൈരവ ഏറ്റെടുക്കുന്നതാണ് ചിത്രത്തിന്റെ കഥ. 

കത്തി എന്ന സിനിമയിൽ കുടിവെള്ള പ്രശ്നമാണെങ്കിൽ ഇത്തവണ സ്വാശ്രയ വിദ്യാഭ്യാസത്തിലെ അഴിമതിക്കെതിരെയാണ് വിജയ്‌യുടെ പോരാട്ടം. പികെ എന്നൊരു ക്രൂരനായ കച്ചവടക്കാരൻ കൊടും ലാഭത്തിനായി മെഡിക്കല്‍ കൊളേജ് നടത്തുകയാണ്. അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെടുന്നു. ഈ പെൺകുട്ടിയുടെ നീതിതേടിയാണ് വിജയ് എത്തുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളുമായി കൂട്ടി വായിക്കാവുന്നതാണ് ഇൗ സിനിമയുടെ പ്രമേയത്തെയും. 

വ്യത്യസ്തത എന്നത് ഭൈരവയിൽ ഒരു രംഗത്തിൽ പോലും കാണാൻ കഴിയില്ല. ചുറ്റിനും നൂറുപേരുള്ള അതിധനികനായ വില്ലൻ, സാധാരണക്കാനും അതിമാനുഷികനുമായ നായകൻ‌. പുട്ടിന് പീരപോലെ കാമുകി, കൂട്ടുകാരൻ, പാട്ട്, ഫൈറ്റ്. അങ്ങനെ അന്നത്തെ പോലെ തന്നെ ഇന്നും ഒരു മാറ്റവുമില്ല. 

കാർത്തിക് സുബ്ബരാജ്, സമുദ്രക്കനി, എസ് ജെ സൂര്യ തുടങ്ങിയ പത്തോളം സംവിധായകരാണ് വിജയ്‌യുടെ അറുപതാമത് ചിത്രം സംവിധാനം ചെയ്യാനായി ഒരുങ്ങി നിന്നത്. പക്ഷേ വിജയ് തിരഞ്ഞെടുത്തത് ഭരതനെയും. കബാലി പോലുള്ള സിനിമകളിലൂടെ രജനി പോലും വേറിട്ട കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കാൻ പോലും വിജയ് മിനക്കെട്ടിട്ടില്ല എന്നതാണ് വാസ്തവം. ‌

bhairava1

നായികയായ കീർത്തി സുരേഷ് തന്റെ വേഷം മനോഹരമാക്കി. ചിരികൊണ്ടും ക്യൂട്ട്നെസ് കൊണ്ടും ആരാധകരെ കൈയിലെടുക്കാൻ താരത്തിനായി. പുലിമുരുകനിലെ ഡാഡി ഗിരിജയിലൂടെ മലയാളികൾക്കും സുപരിചിതനായ ജപപതി ബാബുവാണ് പികെ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലുക്കുകൊണ്ടും അഭിനയം കൊണ്ടും അദ്ദേഹം അസാമാന്യപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നും നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കീർത്തിയ്ക്ക് പുറമെ വിജയ രാഘവൻ, സീമ ജി നായർ, റോഷൻ, അപർണ വിനോദ്, സിജ റോസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയവേഷത്തിലെത്തുന്നുണ്ട്. സതീഷ്, ഡാനിയൽ ബാലാജി, രാജേന്ദ്രൻ, വൈജി മഹേന്ദ്ര എന്നിവരാണ് മറ്റുതാരങ്ങൾ. 

bhairava2

അനൽ അരസിന്റെ സംഘട്ടനരംഗങ്ങളാണ് ഭൈരവയുടെ പ്രധാന പ്ലസ് പോയിന്റ്. ആദ്യ ഫൈറ്റായ ക്രിക്കറ്റ് അടിയിൽ തുടങ്ങി ചിത്രത്തിൽ ഉടനീളം ആക്​ഷൻ രംഗങ്ങൾ മികച്ച നിലവാരം പുലർത്തിയിരിക്കുന്നു. ഭൈരവയിലുള്ള ഏക ആശ്വാസവും ഇതു തന്നെയാണ്. എം സുകുമാറിന്റെ ഛായാഗ്രാഹണം പ്രശംസനീയം. ഭൈരവ എന്ന തീം മ്യൂസിക്ക് സിനിമയുടെ മൂർച്ച കൂട്ടുന്ന ഒന്നാണ്. ഗാനങ്ങളും നിരാശപ്പെടുത്തിയില്ല. എന്നാൽ ഹോളിവുഡ് ചിത്രമായ ഇന്റർസ്റ്റെല്ലാറിന്റെ പശ്ചാത്തലസംഗീതം അതുപോലെ സിനിമയിൽ അവിടിവിടെ ഉപയോഗിച്ചിരിക്കുന്നു.

തന്റെ സിനിമ കാണാൻ വരുന്നവർ തന്നെ കാണാൻ വരുന്നതാണെന്ന അനുമാനത്തിൽ വിജയ് അഭിനയിക്കുന്ന സിനിമകളിൽ അവസാനത്തേതാണ് ഭൈരവ. ഫാൻസിനെ തൃപ്തിപ്പെടുത്തുമെങ്കിലും സാദാ പ്രേക്ഷകന് ചിത്രം നിരാശയാവും സമ്മാനിക്കുക. വഴി മാറി ചിന്തിക്കുന്ന സിനിമകൾക്കൊപ്പം ചെറിയ മാറ്റങ്ങൾക്കെങ്കിലും ശ്രമിച്ചില്ലെങ്കിൽ വിജയ്ക്ക് വീണ്ടും നിരാശപ്പെടേണ്ടി വരുമെന്ന് ചുരുക്കം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :