E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:32 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹനിശ്ചയത്തിന് ഒന്നിച്ചു പോകാൻ വിമാനത്തിന് ബോംബ് ഭീഷണി: മലയാളി യുവാവും യുവതിയും പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bengaluru-plane
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബെംഗളൂരു∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിളിച്ച് വ്യാജ ബോംബ് സന്ദേശം നൽകി ബെംഗളൂരു - കൊച്ചി എയർ ഏഷ്യ വിമാനം വൈകിപ്പിച്ചതിന് മലയാളികളായ യുവാവും യുവതിയും അറസ്റ്റിൽ. ബുധനാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ബോംബ് ഭീഷണി മൂലം ആറു മണിക്കൂറിലേറെ സർവീസ് വൈകി. മാവേലിക്കര സ്വദേശി അർജുനെയും ചേർത്തല സ്വദേശിനി നേഹ വിശ്വനാഥനെയുമാണ് എയർപോർട്ട് പൊലീസും സിഐഎസ്എഫും കസ്റ്റഡിയിലെടുത്തത്.

വ്യാജ ബോംബ് സംബന്ധിച്ച ഫോൺ വിളി നടത്തിയത് മാവേലിക്കര കരയമുട്ടത്തെ പബ്ലിക് ടെലിഫോൺ ബൂത്തിൽ നിന്നാണെന്നു പൊലീസ് പിന്നീട് കണ്ടെത്തി. അർജുന്റെ ബന്ധുവാണ് ഫോൺ വിളിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെങ്കിലും, ഇയാളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുപറയാൻ തയാറായില്ല. ബുധനാഴ്ച വൈകിട്ടോടെ ചെറുപ്പക്കാരനായ ഒരാൾ ബൂത്തിലെത്തി ബെംഗളൂരുവിനു ഫോൺ വിളിച്ചതായി മാവേലിക്കര പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്താവള അധികൃതരുടെ വിശദീകരണം ഇങ്ങനെ: വിമാനം കൃത്യസമയത്തു തന്നെ പുറപ്പെടുമോ എന്ന് അന്വേഷിച്ച് ബുധനാഴ്ച രാത്രി എട്ടു മണിയോടെ ടെർമിനൽ മാനേജർക്ക് ഒരു മൊബൈൽ നമ്പരിൽ നിന്നു കോൾ ലഭിച്ചു. തങ്ങൾ ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടവരാണെന്നും സർവീസ് എന്തെങ്കിലും സാഹചര്യത്തിൽ വൈകിപ്പിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഒരു കാരണവശാലും വൈകില്ലെന്ന് വിശദമാക്കിയതോടെ കോൾ കട്ട് ചെയ്തു.

തുടർന്നാണ് മാവേലിക്കരയിലെ ലോക്കൽ നമ്പരിൽ നിന്ന് ടെർമിനൽ ഓപ്പറേഷൻ ബൂത്തിലേക്ക് ബോംബ് ഭീഷണി കോൾ വന്നത്. സിവിൽ വ്യോമയാന വകുപ്പിന്റെ കീഴ്‍വഴക്ക പ്രകാരം സാധാരണ ഇത്തരമൊരു കോൾ ലഭിച്ചാൽ വൈകിയെത്തുന്ന യാത്രക്കാരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇപ്രകാരമാണ് അർജുനെയും നേഹയെയും ചോദ്യം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ടെർമിനൽ മാനേജരുടെ നമ്പരിലേക്ക് ഇവരിലൊരാളുടെ ഫോണിൽ നിന്നു വിളിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

മാവേലിക്കരയിലെ ഒരു ബന്ധുവിനെക്കൊണ്ടാണ് ടെർമിനൽ ഓപ്പറേഷൻ ബൂത്തിലേക്ക് വിളിപ്പിച്ചതെന്ന് അർജുൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ അധ്യാപനരംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഇവരുടെയും വിവാഹനിശ്ചയം നാട്ടിൽ നടക്കാനിരുന്നതിനെ തുടർന്നാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാനെത്തിയത്. ഇതേ വിമാനത്തിൽ ആലപ്പുഴ എസ്പിയും ഉണ്ടായിരുന്നത് അന്വേഷണം ഊർജിതമാക്കാൻ സഹായകരമായി.

ആറു മണിക്കൂറിലധികം മുൾമുനയിൽ

രാത്രിയെത്തിയ ബോംബ് ഭീഷണി സന്ദേശം വിമാനത്താവള സുരക്ഷാ ഏജൻസികളെ ആറു മണിക്കൂർ മുൾമുനയിൽ നിർത്തി. രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം ഒടുവിൽ പറന്നത് പുലർച്ചെ മൂന്നിന്. വിമാനം പുറപ്പെടാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ബോംബ് വച്ചിട്ടുണ്ടെന്ന കോൾ ടെർമിനൽ ഓപ്പറേഷൻ ബൂത്തിലെ ജീവനക്കാരിക്കു ലഭിച്ചത്. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കിയ ശേഷം മാറ്റിയ വിമാനം പിന്നീട് ഇന്നലെ പുലർച്ചെ മൂന്നിനാണ് പരിശോധന പൂർത്തിയാക്കി കൊച്ചിയിലേക്ക് തിരിച്ചതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ഹർഷ പറഞ്ഞു.

വിമാനത്താവള അധികൃതരുടെ വിശദീകരണം ഇങ്ങനെ

വിമാനം കൃത്യസമയത്തു തന്നെ പുറപ്പെടുമോ എന്ന് അന്വേഷിച്ച് ബുധനാഴ്ച രാത്രി എട്ടു മണിയോടെ ടെർമിനൽ മാനേജർക്ക് ഒരു മൊബൈൽ നമ്പരിൽ നിന്നു കോൾ ലഭിച്ചു. തങ്ങൾ ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടവരാണെന്നും സർവീസ് എന്തെങ്കിലും സാഹചര്യത്തിൽ വൈകിപ്പിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഒരു കാരണവശാലും വൈകില്ലെന്ന് വിശദമാക്കിയതോടെ കോൾ കട്ട് ചെയ്തു. തുടർന്നാണ് മാവേലിക്കരയിലെ ലോക്കൽ നമ്പരിൽ നിന്ന് ടെർമിനൽ ഓപ്പറേഷൻ ബൂത്തിലേക്ക് ബോംബ് ഭീഷണി കോൾ വന്നത്.

സിവിൽ വ്യോമയാന വകുപ്പിന്റെ കീഴ്‍വഴക്ക പ്രകാരം സാധാരണ ഇത്തരമൊരു കോൾ ലഭിച്ചാൽ വൈകിയെത്തുന്ന യാത്രക്കാരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇപ്രകാരമാണ് അർജുനെയും നേഹയെയും ചോദ്യം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ടെർമിനൽ മാനേജരുടെ നമ്പരിലേക്ക് ഇവരിലൊരാളുടെ ഫോണിൽ നിന്നു വിളിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാവേലിക്കരയിലെ ഒരു ബന്ധുവിനെക്കൊണ്ടാണ് ടെർമിനൽ ഓപ്പറേഷൻ ബൂത്തിലേക്ക് വിളിപ്പിച്ചതെന്ന് അർജുൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :