E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

35 അണുബോംബിന് തുല്യമായ ദുരന്തം ഭൂമിയ്ക്ക് തൊട്ടരികിലൂടെ വഴിമാറിപ്പോയി..!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

asteroid
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്ന പേടകങ്ങളും ഭൂമിയിലെ കൂറ്റൻ ടെലസ്കോപ്പുകളും അതുവഴിയുള്ള നിരീക്ഷണത്തിന് ഒട്ടേറെ ഗവേഷകരുമായി നാസയ്ക്ക് ഒരു വൻ സന്നാഹമുണ്ട്- ‘നിയർ-എർത്ത് ഓബ്ജെക്ട് (എൻഇഒ) ഒബ്സർവേഷൻസ് പ്രോഗ്രാം’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ഭൂമിക്കു നേരെ പാഞ്ഞടുക്കുന്ന ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും കണ്ടെത്തുക. അവയിൽ ഏതെങ്കിലും ഒന്ന് ഭൂമിയിലേക്കു പതിക്കാൻ സാധ്യതയുണ്ടോയെന്നു പരിശോധിക്കുക. അഥവാ അത്തരമൊരു ഉൽക്കയോ ഛിന്നഗ്രഹമോ കണ്ണിൽപ്പെട്ടാൽ അതുസംബന്ധിച്ച കൃത്യമായ റിപ്പോർട്ട് ഗവേഷകർക്കും യുഎസ് ഭരണകൂടവുമായും പങ്കുവയ്ക്കുക.

കഴിഞ്ഞ വർഷം മാത്രം നൂറുകണക്കിന് ഛിന്നഗ്രഹങ്ങളെയാണ് ഈ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞത്. അവയിൽത്തന്നെ 72 എണ്ണം പുതിയതായി കണ്ടെത്തിയതായിരുന്നു. അക്കൂട്ടത്തിൽ എട്ടെണ്ണമാകട്ടെ ഭൂമിയിൽ പതിച്ചാൽ വൻദുരന്തമുണ്ടാക്കുന്നവയും. എന്തായാലും 2100 വരെയുള്ള സമയത്ത് ഭൂമിയിലേക്ക് ഏതെങ്കിലും ഛിന്നഗ്രഹമോ ഉൽക്കയോ പതിക്കാൻ 0.01 ശതമാനം മാത്രം സാധ്യതയേ ഉള്ളൂവെന്നാണ് നാസയുടെ വാക്ക്. അതിനിടയിലും ഞെട്ടിക്കുന്ന ഒരു സംഭവം ഇക്കഴിഞ്ഞ ജനുവരി ഒൻപതിനു നടന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ഭൂമിയിൽ വൻനാശം വിതയ്ക്കാവുന്ന ഒരു ഛിന്നഗ്രഹത്തിന്റെ ‘ആക്രമണ’ത്തിൽ നിന്ന് നാം രക്ഷപ്പെട്ടത്.

കോടികൾ ചെലവിട്ട് നടത്തുന്ന എൻഇഒ പ്രോഗ്രാമനു പോലും നേരത്തേ കണ്ടെത്താൻ പറ്റാത്തവിധമായിരുന്നു 2017എജി13 എന്നു പേരിട്ട ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടരികിലൂടെ പാഞ്ഞുപോയത്. ജനുവരി ഏഴിനാണ് കലിഫോർണിയയിലുള്ള നാസയുടെ കാറ്റലീന സ്കൈ സർവേ പ്രോഗ്രാമിന്റെ ടെലസ്കോപ്പുകളിലൊന്നിൽ എജി 13ന്റെ ദൃശ്യം പതിഞ്ഞത്. ഒരു പത്തുനിലകെട്ടിടത്തിന്റെ ഉയരമുള്ളതായിരുന്നു ആ ഛിന്നഗ്രഹം. വേഗതയാകട്ടെ സെക്കൻഡിൽ 16 കിലോമീറ്റർ എന്ന കണക്കിലും. 2013ൽ റഷ്യയുടെ ആകാശത്ത് പൊട്ടിത്തെറിച്ച ഛിന്നഗ്രഹത്തിന്റെ അത്രയുംതന്നെ ഏകദേശവലുപ്പമുണ്ടായിരുന്നു ഇതിന്. അന്ന് റഷ്യയിൽ ഒട്ടേറെ വീടുകളുടെ ചില്ലും മറ്റും ആകാശ സ്ഫോടനത്തിൽ തകർന്നിരുന്നു. ആയിരക്കണക്കിനു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2017 എജി13 അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ അത് 700 കിലോടൺ സ്ഫോടനശേഷിയോടെയായിരിക്കും. ഓർക്കണം നാഗസാക്കിയിലിട്ട അണുബോംബിന്റെ പ്രഹരശേഷി 20 കിലോടൺ ആയിരുന്നു. 35 അണുബോംബിനു തുല്യ ശക്തിയുള്ളതായിരുന്നു എജി 13 എന്നു ചുരുക്കം.

സൂര്യനെ ചുറ്റി ബഹിരാകാശത്ത് അലയുന്നവയാണ് ഛിന്നഗ്രഹങ്ങൾ. ഇവ ഏതാനും മീറ്റർ മുതൽ കിലോമീറ്ററുകളോളം വലുപ്പമുള്ളവ വരെയുണ്ട്. ചിലത് മഞ്ഞുപാളികളാൽ നിർമിക്കപ്പെട്ടതാകും. മറ്റുചിലത് ഖരവസ്തുക്കളാലും, ചിലത് പൂർണമായും ലോഹങ്ങൾ നിറഞ്ഞതുമാകും. ഇവയിൽ ചിലത് സൂര്യനെ വലംവയ്ക്കുന്നതിനിടയിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു കയറുമ്പോഴാണ് നമുക്ക് ഭീഷണിയാകുന്നത്. അവയെയാണ് നിയർ-എർത്ത് ഓബ്ജെക്ട് എന്നു വിളിക്കുന്നതും. ജനുവരി ഒൻപതിന് രാവിലെ 7.47 (EST)ന് ആണ് ഭൂമിക്ക് ഏറ്റവും അരികിലൂടെ എജി13 പോയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ (3.85 ലക്ഷം കിലോമീറ്റർ) ഏകദേശം പകുതി വരുമായിരുന്നു അത്. ദൂരം ഇതാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തിലേക്കുള്ള ഇത്തരമൊരു ‘കടന്നുകയറ്റം’ ഗവേഷകർക്ക് നേരത്തേ കണ്ടെത്താനാകാതെ പോയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലൊസാഞ്ചൽസിന്റെ അത്രയും വലുപ്പമുള്ള പ്രദേശത്തെ കണ്ണടച്ചു തുറക്കു നേരം കൊണ്ട് ഇല്ലാതാക്കാൻ തക്ക ശേഷിയുള്ള ഛിന്നഗ്രഹങ്ങൾ മുകളിൽ കറങ്ങുന്നുണ്ടെന്ന കാര്യം നാസ തന്നെ അടുത്തിടെ സമ്മതിച്ചതാണ്. പക്ഷേ എൻഇഒ പ്രോഗ്രാം പോലുള്ള പദ്ധതികൾക്ക് നിലവിൽ കുറഞ്ഞ തുകയാണ് യുഎസ് അനുവദിക്കുന്നത്. അത്തരം നീക്കങ്ങൾ മാനവരാശിക്കു തന്നെ ഭീഷണിയാണെന്നതിന്റെ സൂചനകൾ 2017 ആദ്യം തന്നെ എജി13 വഴി ലഭിച്ചിരിക്കുകയാണിപ്പോൾ. ദശലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്ന ബഹിരാകാശത്തു നിന്ന് ഏതുനിമിഷവും ഒരു ‘ആക്രമണം’ പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിൽ യുഎസ് ഭരണകൂടത്തിൽ നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നാണ് ഗവേഷകരും പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :