E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 19 2017 01:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കണ്ടിരിക്കണം, നാലു ഭീകരരെ വധിച്ച് വീരമൃത്യുവരിച്ച ഹങ്പൻ ദാദയുടെ വീരകഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമാധാനകാലത്ത് രാജ്യം നൽകുന്ന പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി ഹവീൽദാൽ ഹങ്പൻ ദാദയ്ക്ക് രാഷ്ട്രപതി സമ്മാനിച്ചു. അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഹങ്പൻ ദാദയുടെ വിധവ ചേസൻ ലോവാങ് ദാദയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. രാഷ്ട്രീയ റൈഫിൾസിന്രെ 35–ാം ബെറ്റാലിയനിൽ അംഗമായിരുന്നു ദാദ. 

ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അവസാന നിമിഷം വരെ പോരാടിയ ഹവീൽദാൽ ഹങ്പൻ ദാദ നാലു ഭീകരരെയാണ് കൊന്നത്. അരുണാചല്‍ പ്രദേശ് സ്വദേശിയാണ് ഹവില്‍ദാര്‍ ഹങ്പന്‍ ദാദ. ചെറുപ്പത്തിലെ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച ദാദ നാട്ടുകാർക്കും മതപുരോഹിതർക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു.

വടക്കന്‍ കശ്‌മീരിലെ ഷംശബരി റേഞ്ചില്‍ 13,000 ആടി ഉയരത്തിൽ സേവനം ചെയ്യുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. വന്‍ ആയുധങ്ങളുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെയാണ് ഹങ്പന്‍ ദാദ വധിച്ചത്. എന്നാല്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഹങ്പന്‍ ദാദ വീരമൃത്യവരിച്ചു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് രക്‌തം വാര്‍ന്നൊഴുകിയപ്പോഴും ഇത്‌ കാര്യമാക്കാതെ ദാദ ചെറുത്തുനില്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്‌ഥര്‍ ഓർക്കുന്നു. ദാദയുടെ കൃത്യസമയത്തുള്ള ഇടപെടലാണ് നാല്‌ ഭീകരരെയും വധിക്കാന്‍ കഴിഞ്ഞത്‌.

അസം റെജിമെന്റില്‍ 1997ലാണ് ഹങ്പന്‍ ദാദയുടെ സേവനം തുടങ്ങുന്നത്. പിന്നീട് ഷംശബരി മേഖലയില്‍ 35 രാഷ്‌ട്രീയ റൈഫിള്‍സ് സേനയുടെ നേതൃത്വം ഹങ്പൻ ദാദയെ ഏൽപിച്ചു. ഹങ്പന്‍ ദാദയ്‌ക്ക് ഒരു മകളും (10) മകനുമുണ്ട് (ആറ്) .

റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ഹവീൽദാൽ ഹങ്പൻ ദാദയെ പരമോന്നത സൈനിക ബഹുമതി നല്‍കി ആദരിച്ചപ്പോൾ സോഷ്യൽമീഡിയകളിൽ ഒരു ഹ്രസ്വ ചിത്രം വീണ്ടും സജീവമായി. ഹവീൽദാൽ ഹങ്പൻ ദാദയുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രം "The Warriors Spirit" സോഷ്യൽമീഡിയയിൽ എവിടെയും കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :