E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 09 2017 08:09 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അപമാനിച്ച കൂട്ടുകാരൻറെ അമ്മക്കൊരു കത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ashmi-soman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെണ്ണ് വെറുമൊരു ശരീരം മാത്രമല്ലെന്ന് അമ്മയ്ക്കവനെ പറഞ്ഞു മനസിലാക്കാമായിരുന്നില്ലേ? അവളുടെ അനുവാദിമില്ലാതെ അവളെ തൊടുന്നതും അവളുടെ വ്യക്തിത്വത്തിനു വിലകൽപ്പിക്കാതിരിക്കുന്നതും തെറ്റാണെന്ന് അമ്മ ഒരിക്കലെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കിൽ അവൻ ഇങ്ങനെ എന്നോട് പെരുമാറില്ലായിരുന്നു. ചുട്ടുപൊള്ളുന്ന ചോദ്യങ്ങളോടെ നെഞ്ചുരുകുന്ന വേദനയോടെയാണ് ആഷ്മി സോമൻ എന്ന യുവതി സ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ മനംനൊന്ത് ഇങ്ങനെയൊരു ഫെയ്സ്ബുക്ക് കുറിപ്പെഴുതിയത്.

പുതുവത്സരദിനത്തിൽ ബംഗലൂരുവിൽ സ്ത്രീകൾക്കെതിരെ അരങ്ങേറിയ കാടത്തവും ദിനംപ്രതി മാധ്യമങ്ങളിൽ നിറയുന്ന പീഡനവാർത്തകളും കണ്ടു മനസ്സുമടുത്താണ് ആഷ്മി സുഹൃത്തിൻെറ അമ്മയെ അഭിസംബോധന ചെയ്യുന്ന തരത്തിൽ കത്തെഴുതിക്കൊണ്ട് സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ തുറന്നു കാട്ടുന്നത്. പെൺകുട്ടികളെ അച്ചടക്കത്തോടെ വളർത്തുന്ന മാതാപിതാക്കൾ എന്തുകൊണ്ട് സ്ത്രീകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറാൻ ആൺകുട്ടികളെ പഠിപ്പിക്കുന്നില്ല എന്നതാണ് ആഷ്മിയുടെചോദ്യം. സ്ത്രീകളെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ പ്രേരിപ്പിക്കുന്നതിനു പകരം അവർക്ക് സുരക്ഷിതമായ സാമൂഹിക ചുറ്റുപാടുണ്ടാക്കുകയാണ് വേണ്ടതെന്നു ശക്തമായ ഭാഷയിൽ പറയുന്ന ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം... 

അമ്മേ..

അമ്മക്ക്‌ സുഖമെന്ന് കരുതുന്നു.അമ്മയുടെ മോനും സുഖം തന്നെ അല്ലേ...വളരെ കാലമായി പറയണം എന്ന് കരുതുന്ന ഒരു കാര്യം പറയാൻ ആണീ കത്ത്‌ എഴുതുന്നത്‌.. കഴിഞ്ഞ പുതുവത്സര ദിനത്തിൽ ഇന്ത്യയുടെ വലിയ സിറ്റികളിൽ സ്ത്രീകൾക്ക്‌ നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ അമ്മ കണ്ടിട്ടുണ്ടാകുമല്ലോ. എത്ര സ്ത്രീകള് ആണല്ലേ അമ്മേ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് .. സ്ത്രീകളുടെ വസ്ത്രധാരണം കൊണ്ടാണ് ആക്രമങ്ങൾ നടക്കുന്നത് എന്ന വാദിക്കുന്ന ആൾക്കാർ ആണമ്മേ കൂടുതലും. അപ്പോൾ രണ്ട വയസ്സുള്ള നമ്മുടെ അമ്മുവിനെയും പിന്നെ അന്നൊരു ദിവസം പത്രത്തിൽ കണ്ട മുത്തശ്ശിയെയും ഡ്രസ്സ് ശരിയല്ലാത്ത കൊണ്ടാണോ അവര് ഉപദ്രവിച്ചിട്ടുണ്ടാകുക.. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആ ചേട്ടൻ എന്റെ നെഞ്ചിൽ അമർത്തിയപ്പോൾ എനിക്ക് വേദനിച്ച് കരഞ്ഞപ്പോൾ അമ്മയല്ലേ ഓടി വന്നത്.. നീയെന്താടാ കാണിക്കുന്നത് എന്ന പറഞ് അയാളെ വഴക്ക് പറഞ്ഞത് അമ്മയല്ലേ..ഇനി ഒറ്റക്ക് നടക്കരുത്, പെണ്കുട്ടികളായാൽ വേറെ ആരെക്കൊണ്ടും ശരീരഭാഗങ്ങളിൽ തൊടീപ്പിക്കരുത് എന്നൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നില്ലേ..

എനിക്കന്ന് എത്ര സന്തോഷമായീന്നോ. എന്റെ അമ്മയെപ്പോലെ സ്നേഹിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയോടും എനിക്ക് സ്നേഹമായിരുന്നു കാലം കുറെ കഴിഞ്ഞപ്പോൾ അവൻ ഒരുപാട് മാറിപ്പോയി അമ്മേ. ഇന്നവൻ എന്നെ കാണുന്നത് വേറെ രീതിയിൽ ആണ്. അവന്റെ നോട്ടങ്ങൾ അവന്റെ ചലനങ്ങൾ എല്ലാം മാറിപ്പോയി. എന്റെ പഴയ കൂട്ടുകാരനെ അല്ല അവൻ ഇന്ന് ഒറ്റക്ക് നടക്കരുത്, പെണ്കുട്ടികളായാൽ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ അന്ന് അമ്മ എന്നെ പറഞ്ഞു പഠിക്കുമ്പോൾ അവനെയും പഠിപ്പിക്കാമായിരുന്നില്ലേ പെണ്ണ് ഒരു ശരീരം മാത്രമല്ല എന്ന്..

അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്ന്... അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കണമെന്ന്,അമ്മ അന്ന് അത് ചെയ്തുരുന്നെങ്കിൽ ഇന്നവൻ എന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ?

അമ്മക്കറിയോ എന്റെ റൂമിലെ ഒരു കുട്ടി ഉണ്ട്, മീനു. അവൾ രാത്രിയിൽ എന്നും കരച്ചിൽ ആണമ്മേ. എന്ത് കൊണ്ടാണെന്നറിയോ സ്വന്തം സഹോദരനെ പോലെ കണ്ട ബന്ധു അവളോട്‌ അപമര്യാദയായി പെരുമാറി. അവൾ ഇതുവരെ ആയിട്ടും അത് വീട്ടിൽ പറഞ്ഞിട്ടില്ല. പറഞ്ഞാൽ അവളുടെ അനിയത്തിയേയും ഉപദ്രവിക്കുമെന്ന് അയാള് ഭീഷണിപ്പെടുത്തി. പാവം അവള് ഉറങ്ങിയിട്ട് എത്ര നാളായി എന്ന അറിയുമോ..പഠിക്കാൻ പോലും കഴിയുന്നില്ല അവൾക്ക്.

എനിക്കറിയാം ഞാനും അവളും മാത്രമല്ല ഇങ്ങനെ അതിക്രമങ്ങൾക്ക് വിധേയർ ആയിട്ടുള്ളത് എന്ന്,ഞങ്ങളെ അടങ്ങി ഒതുങ്ങി നടക്കാനും, സ്വപ്നങ്ങൾക്ക് അതിരുകൾ വക്കാനും, രാത്രികൾക്ക് മുന്നേ വീട്ടിൽ കയറാനും,എല്ലാം സഹിക്കാനും ക്ഷമിക്കാനും കൃത്യമായി എല്ലാ അമ്മമാരും പഠിപ്പിക്കുന്നുണ്ടല്ലോ,സൗമ്യയും ജിഷയും നിർഭയയും ആവർത്തിക്കുമ്പോൾ ഞങ്ങളുടെ കുരുക്കിന്റെ മുറുക്ക് കൂട്ടുന്നുണ്ടല്ലോ ഞങ്ങളെ പഠിപ്പിക്കുന്നതിന്റെ ഒരംശം എങ്കിലും അമ്മയുടെ മകനെപ്പോലുള്ളവരെ പഠിപ്പിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും വർണങ്ങളെ സ്വപ്നം കാണാൻ കഴിയുമായിരുന്നില്ലേ? ഞങ്ങൾക്കും ഞങ്ങളുടേതായ ഒരിടം ഈ സമൂഹത്തിൽ ഉണ്ടാവുമായിരുന്നില്ലേ? ഞങ്ങൾക്കും ആകാശത്തിലെ പറവകൾ ആകാമായിരുന്നില്ലേ? ഞാനും ഒരിക്കൽ ഒരമ്മയാകും. അന്ന് എന്റെ മകനെ സ്ത്രീയെ ബഹുമാനിക്കാൻ ആയിരിക്കും ഞാൻ ആദ്യം പഠിപ്പിക്കുക. എന്റെ മകളെ പൊരുതി മുന്നേറാനും അമ്മയോടെനിക്ക് ദേഷ്യം ഒന്നും ഇല്ല.നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയാണെന്ന് എനിക്കറിയാം. അവനെ ഇനിയെങ്കിലും അമ്മ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീ ഒരു ചരക്ക് മാത്രമല്ല എന്നും സമൂഹത്തിൽ അവരും നിർഭയരായി ജീവിക്കട്ടെ. ഇരുട്ട് പടർന്നു കയറുന്ന ലോകത്ത് ഒരിത്തിരി വെളിച്ചമാകാൻ പറയണം അവനോട്. അവനെപ്പോലുള്ള ഒരുപാട് അവൻമ്മാരോട്.

നിർത്തുന്നു

ഒത്തിരി സ്നേഹത്തോടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :