E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഐഫോൺ 8 ഡിസ്പ്ലെയിൽ നിറയെ ദ്വാരങ്ങൾ, അദ്ഭുത സ്ക്രീൻ, പേറ്റന്റ് ലഭിച്ചെന്ന് ആപ്പിൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone-hole
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആപ്പിളിന്റെ അടുത്ത ഐഫോൺ. ഈ വർഷം പുറത്തിറങ്ങുന്ന ഐഫോൺ 8ൽ നിരവധി പുതിയ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്. ഐഫോണിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഐഫോൺ 8ൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത നിരവധി പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് സാങ്കേതിക വിദഗ്ധർ പ്രവചിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡിസ്പ്ലെ തന്നയായിരിക്കും. ഐഫോൺ 8ന്റെ ഡിസ്പ്ലെയിൽ ദ്വാരങ്ങളുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ പേറ്റന്റ് ലഭിച്ചുവെന്നാണ് ആപ്പിൾ വക്താവ് അറിയിച്ചത്. ആപ്പിളിന്റെ അടുത്ത ഫ്ലാഗ്ഷിപ് ഫോൺ ഐഫോണ്‍ 8ലെ പ്രധാനപ്പെട്ട ഒരു ഫീച്ചറിനാണ് ചൊവ്വാഴ്ച യുഎസ് പേറ്റന്റ് ലഭിച്ചത്.

പേറ്റന്റ് ലഭിച്ചതോടെ ഐഫോണിന്റെ പുതിയ സവിശേഷതകൾ അറിയാനുള്ള ആകാംക്ഷയിലാണ് ആപ്പിള്‍ പ്രേമികള്‍. ഇതിനു ബെസൽ – ലെസ് ( സുതാര്യമായ കവറിങ് ഇല്ലാത്ത) ഡിസ്പ്ലെ ആയിരിക്കുമെന്ന് നേരത്തെ തന്നെ കമ്പനി സൂചന നൽകിയിരുന്നു. 'ദ്വാരങ്ങളുള്ള ഡിസ്‌പ്ലേയോടു കൂടിയ ഡിവൈസ് ' എന്നാണു ആപ്പിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒന്നോ അതിലധികമോ തുറക്കാവുന്ന ഭാഗങ്ങള്‍ ഈ ഡിസ്‌പ്ലേയില്‍ കാണും. ഏറെക്കുറെ ഒരു ജനാലയിലൂടെ കാണുന്ന പ്രതീതിയായിരിക്കും ഉപയോക്താവിന് അനുഭവപ്പെടുക. യഥാർഥത്തില്‍ ഒരു സെക്കന്‍ഡറി ഡിസ്‌പ്ലേ കാണാനായി ഇത് ഉപയോഗിക്കാമെന്ന് ആപ്പിള്‍ പറയുന്നു.

ഇതു കൂടാതെ ഒരു ക്യാമറ, ലൈറ്റ് സെന്‍സര്‍, ലൈറ്റ് അടിസ്ഥാനമാക്കിയുള്ള പ്രോക്സ്മിറ്റി സെൻസർ, സ്റ്റാറ്റസ് ഇൻഡികേറ്റർ ലൈറ്റുകൾ, ടച്ച് സെൻസർ നിര, സ്പീക്കർ, മൈക്രോഫോൺ എന്നിവയും ഫോണിന്റെ ഫീച്ചറുകളായിരിക്കും. ഡിസ്‌പ്ലേയുടെ ആക്ടീവ് ആയിരിക്കുന്ന ഭാഗത്തായിരിക്കും ഇങ്ങനെ തുറന്നിരിക്കുന്ന ഭാഗങ്ങള്‍ ഉണ്ടാവുക. ഇതിലൂടെ ഫോണിലെ മറ്റ് ഇലക്ട്രോണിക് ഭാഗങ്ങളിലേയ്ക്ക് സിഗ്‌നലുകള്‍ കടന്നു പോവുകയും ചെയ്യും. ഉദാഹരണത്തിന് ഇതിലൂടെ മൈക്രോഫോണിന് ശബ്ദം പിടിച്ചെടുക്കാനും സ്പീക്കറിലുള്ള ശബ്ദം പുറത്തേയ്ക്ക് കേള്‍ക്കാനും സാധിക്കും. ‌ മുന്‍പേയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ഫോണിന് മൊത്തം ഡിസ്പ്ലെ ഫീച്ചറായിരിക്കും എന്നാണു കരുതിയിരുന്നത്. സ്‌ക്രീനില്‍ ടച്ച് ഐഡി ഫിംഗർപ്രിന്റ് സെൻസർ, ഒഎൽഇഡി ഡിസ്പ്ലെകൾ എന്നിവയും പ്രതീക്ഷിക്കുന്നു. പുതിയ ഫോണിന് മൊത്തം ഗ്ലാസ് ബോഡി, ഒഎൽഇഡി ഡിസ്പ്ലെ എന്നീ സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്ന് ആപ്പിള്‍ പ്രോഡക്ട് അനലിസ്റ്റ് മിങ് ചി കു നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ പുതിയ ഫീച്ചറുകള്‍ എന്തായിരിക്കും എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളല്ലാതെ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. കാത്തിരുന്നു കാണുക തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :