E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മാരത്തൺ ഹോബി... ഓടിയെത്തിയത് ഐഎഎസ് നാലാം റാങ്കിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-anupama
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം∙ ഭരതനാട്യവും മാരത്തൺ ഓട്ടവും. സിവിൽ സർവീസിലെത്തുന്നതിനു മുൻപ് പഠനകാലത്തെ പ്രധാന ഹോബികൾ ഇവ രണ്ടുമായിരുന്നുവെന്നു സാമൂഹികനീതി വകുപ്പ് ഡയറക്റായ ടി.വി.അനുപമ. കോളജ് പഠനകാലത്തു സാമൂഹികസേവന പ്രവർത്തനങ്ങളിലായിരുന്നു ശ്രദ്ധ. സ്വന്തമായി ഒരു എൻജിഒയ്ക്കു വരെ തുടക്കമിട്ടു. ഇതെല്ലാം പിന്നീട് സിവിൽ സർവീസിലെത്താൻ സഹായകമായെന്നും അനുപമ പറഞ്ഞു.

ബാലജനസഖ്യം സിവിൽ സർവീസ് ക്യാംപിലാണ് അധികമാരുമറിയാത്ത കലാകായിക മേഖലകളോടുള്ള  ഇഷ്ടത്തെക്കുറിച്ച് അനുപമ കുട്ടികളോടു വെളിപ്പെടുത്തിയത്. കുട്ടിക്കാലത്തു മലപ്പുറം പൊന്നാനിയിലെ ബാലജനസഖ്യത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു. അന്നത്തെ മറ്റ് ഇഷ്ടങ്ങളായ എഴുത്തും വായനയും ഇപ്പോഴും തുടരുന്നുണ്ട്. മസൂറിയിൽ പരിശീലനകാലത്താണ് അവസാനമായി ഭരതനാട്യം അവതരിപ്പിച്ചത്. ടൂറിസം വകുപ്പിൽ അഡീഷനൽ ഡയറക്ടാറായിരിക്കെ നൃത്ത ഇനങ്ങളൊക്കെ സംഘടിപ്പിച്ചതു വളരെയേറെ ആസ്വദിച്ചാണെന്നും അനുപമ പറഞ്ഞു.

കുട്ടിക്കാലത്തു തന്നെ സിവിൽ സർവീസ് നേടാൻ ലക്ഷ്യമിട്ടാണു പഠിച്ചത്. എൻജിനീയറിങ് കഴിഞ്ഞു മറ്റു ജോലികൾ ലഭിച്ചെങ്കിലും അതു വേണ്ടെന്നു വച്ചാണു സിവിൽ സർവീസ് ലക്ഷ്യമിട്ടു പരിശീലനം നടത്തിയതെന്നും അനുപമ പറഞ്ഞു. ആദ്യശ്രമത്തിൽ തന്നെ ദേശീയ തലത്തിൽ നാലാം റാങ്കുമായാണ് അനുപമ കേരളത്തിന്റെ അഭിമാനമായത്.സാമൂഹികനീതിവകുപ്പിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുകയെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. പുതിയ 100 പദ്ധതികൾ തുടങ്ങുന്നതിനേക്കാൾ 10 പദ്ധതികൾ തുടങ്ങി അതു ഫലപ്രദമായി നടപ്പാകുന്നതുവരെ ഫോളോ അപ് ചെയ്യുന്നതിലാണു ശ്രദ്ധിക്കുന്നതെന്നും അനുപമ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :