E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 09:51 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

റെയിൽ പാളത്തിൽ കൈകാലുകൾ നഷ്ടപ്പെട്ടിട്ടും അനീഷ് പറയുന്നു, ഞാൻ എന്തിന് ദുഃഖിക്കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anish.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇനി ഞാൻ ജീവിച്ചിരുന്നിട്ട് എന്തു ചെയ്യാനാണ് അമ്മേ? എന്നെയൊന്ന് കൊന്നുതരാൻ പറയാമോ ഡോക്ടറോട്? അനീഷ് മോഹൻ എന്ന 28 വയസുകാരന്റെ വാക്കുകൾ അമ്മയുടെ നെഞ്ചിൽ കൂരമ്പു പോലെ തറച്ചു കയറി. പൊട്ടിക്കരഞ്ഞു കൊണ്ട് മകനെ നെഞ്ചോടു ചേർത്ത് അവർ പറഞ്ഞു... നീ ജീവിച്ചിരിക്കണം പൊന്നേ... എനിക്കു കണ്ടോണ്ട് ഇരിക്കാൻ എങ്കിലും...!!! ഈ വാക്കുകളിൽ തുടങ്ങുന്നു ട്രെയിനപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അനീഷെന്ന കോട്ടയംകാരന്റെ രണ്ടാം ജന്മം.   ശാരീരികമായ കുറവുകൾക്ക് മനസ്സിന്റെ ദൃഢനിശ്ചയത്തെ  തോൽപ്പിക്കാനാകില്ലെന്നും ജീവിതവിജയം നേടാൻ ആത്മവിശ്വാസമാണ് വേണ്ടതെന്നും  മനസ്സിലാക്കണമെങ്കിൽ അനീഷിന്റെ ഈ ജീവിതകഥ കേൾക്കണം... നിങ്ങള്‍ക്കറിയുമോ എന്നെ... ‘നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ് ബ്ലോക്ക് എന്താണ്? പണം, വിദ്യാഭ്യാസം, പരിശീലനം, അവസരങ്ങൾ, പിന്തുണ, കുടുംബം...ഒരു നിമിഷം സദസ്സ് നിശബ്ദമായി. മുന്നൂറിലധികം വരുന്ന യുവ ബിസിനസ്സുകാർക്കിടയിൽ നിന്ന് വേദിയിലേക്ക് ഒരുപാട് ഉത്തരങ്ങൾ ഒഴുകിയെത്തി. ആ ഉത്തരങ്ങളെ ഒന്നും ഗൗനിക്കാതെ അപ്പോഴും സദസ്സിലേക്ക് നോക്കി നിൽക്കുകയാണ് അനീഷ്. കഥ കേൾക്കാൻ ഇഷ്ടമില്ലാത്തവരില്ലല്ലോ ഈ കൂട്ടത്തിൽ? നിങ്ങൾക്കു കേൾക്കാനായി ഞാനൊരു കഥ പറയാം. ‘കോട്ടയത്തെ ആർപ്പൂക്കരയിൽ ഒരു പാവപ്പെട്ട വീട്ടിലാണ് എന്റെ കഥാനായകന്റെ ജനനം. അച്ഛന് തടിമില്ലിലായിരുന്നു ജോലി. മൂഡ് ഡിസോഡർ ഉള്ളതിനാൽ അച്ഛന് എപ്പോഴും ജോലിയ്ക്ക് പോകാൻ കഴിയില്ല. അങ്ങനെയാണ് 70 രൂപ കൂലിക്ക് അമ്മ ജോലിക്കു പോകാൻ തുടങ്ങിയത്. കഥാനായകൻ‌ പഠനത്തിൽ അത്ര മുന്നില്ലായിരുന്നില്ല  കേട്ടോ, ദാരിദ്ര്യം നിറഞ്ഞ വീട്ടിലെ കുട്ടിക്ക് പഠിപ്പിലും വലുതല്ലേ, വിശപ്പ്. ഏഴാം ക്ലാസിൽ എത്തിയതോടെ ഒഴിവുസമയങ്ങളിൽ  തടിമില്ലിലെ പണിക്ക് അവനും പോയിത്തുടങ്ങി. പിന്നെ പത്രവിതരണം നടത്തിയും ചായക്കടയിൽ ചെറിയ ജോലി ചെയ്തുമെല്ലാം അവൻ സ്വന്തമായി പണം സ്വരൂപിച്ചു. സ്കൂൾ ജീവിതം കഴിഞ്ഞ് പാലായിലെ പോളിടെക്നിക്കിൽ ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ് കോഴ്സിനു ചേർന്നു. ജീവിതത്തിൽ വിജയിക്കണം എന്ന വാശി വന്നതോടെ കോഴ്സ് നാലാം റാങ്കോടെ വിജയിച്ചു. തുടർന്നാണ് െഎ. എസ്. ആർ. ഒ യിൽ നിന്ന് ഇന്റർവ്യൂനായുള്ള വിളി വന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്ന സന്തോഷത്തിലായിരുന്നു അപ്പോൾ ആ ചെറുപ്പക്കാരൻ. സ്വപ്നം തിരുത്തിയ ചൂളംവിളി...

 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :