E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അമിതിന്റെ അന്ധതയെ അവഹേളിക്കുന്നവർ സൂക്ഷിക്കുക: നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

amith-with-his-dog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലണ്ടൻ∙ ശാരീരിക വൈകല്ല്യങ്ങളുള്ളവർക്ക് സമൂഹം വേണ്ടത്ര പരിഗണന നൽകാതെ പോകുന്ന കാഴ്ച ലോകത്തെല്ലായിടത്തും കാണാം. അന്ധനായ തന്നോട് സമൂഹം കാട്ടുന്ന അവഗണനയുടെയും വിവേചനങ്ങളുടെയും കഥ പുറം ലോകത്തെത്തിക്കാൻ പുതിയ വഴി കണ്ടെത്തിരിക്കുകയാണ് ലണ്ടനിൽ കുടിയേറി പാർത്ത അമിത് പട്ടേൽ എന്ന 37കാരനായ ഇന്ത്യൻ വംശജന്‍. ലണ്ടൻ നഗരത്തിലൂടെ ദിനം പ്രതി യാത്ര ചെയ്യുന്ന തന്നോട് സമൂഹം പ്രതികരിക്കുന്നതെങ്ങനെയാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ തന്റെ വഴികാട്ടിയായ നായയുടെ ശരീരത്തിൽ ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ് അമിത്. 

അഞ്ചുവർഷം മുൻപ് ഗുരുതരമായ നേത്രരോഗം ബാധിച്ചാണ് ഡോക്ടറായ അമിതിന്റെ കാഴ്ച ശക്തി നഷ്ടമായത്. പിന്നീടിങ്ങോട്ട് കിക എന്ന ഗൈഡ് ഡോഗിന്റെ സഹായത്തോടെയാണ് അമിതിന്റെ ലണ്ടൻ നഗരത്തിലെ യാത്രകളെല്ലാം. കാഴ്ചയില്ലാത്ത തനിക്ക് വാഴികാട്ടിത്തരുന്ന കിക അതിന്റെ പേരിൽ അനുഭവിക്കുന്ന പീഡനങ്ങൾ ചില്ലറയല്ല എന്ന് അമിത് പറയുന്നു. യാത്രക്കിടെ മറ്റുള്ളവർ ബാഗുകളുപയോഗിച്ച് കികയെ മർദ്ദിക്കുന്നതും ശകാരിക്കുന്നതും സ്ഥിരം സംഭവങ്ങളാണ്.

അമിതിന് നേരിടേണ്ടി വരുന്ന അവഹേളനങ്ങളും ചില്ലറയല്ല. മറ്റുള്ളവർ തനിക്കായി വഴിമാറിത്തരേണ്ട സാഹചര്യം ഉണ്ടാകുന്നു എന്നതിന്റെ പേരിൽ പൊതുജനത്തിനു മുന്നിൽ മാപ്പു പറയാൻ ആവശ്യപ്പെട്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അധിക്ഷേപങ്ങൾ അസഹ്യമായപ്പോഴാണ് തന്റെ നായയുടെ ബെൽറ്റിൽ ക്യാമറ ഘടിപ്പിക്കാന്‍ അമിത് തീരുമാനിച്ചത്. 

യാത്രയ്ക്കു ശേഷം തിരികെ വീട്ടിലെത്തുമ്പോൾ അമിതിന്റെ ഭാര്യ സീമ ക്യാമറ ഫുട്ടേജുകൾ പരിശോധിച്ചാണ് ചുറ്റുമുള്ളവർ പ്രതികരിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നത്. ഒരിക്കൽ ലണ്ടൻ ട്രെയിൻ സ്റ്റേഷനിൽ നവീകരണം നടത്തിയതിനാൽ വഴിയറിയാതെ നിന്ന അമിത് സഹായത്തിനായി അപേക്ഷിച്ചു. സഹായത്തിന് ഒരാൾ എത്തിയത് വളരെ വൈകിയാണ്. എന്നാൽ ആ സാഹചര്യത്തിൽ വളരെ നേരമായി അനേകം സ്റ്റേഷൻ ഉദ്യോഗസ്ഥർ അമിതിന് ചുറ്റും ഉണ്ടായിരുന്നുവെന്ന് പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അറിഞ്ഞത്. അമിത് ഈ ദൃശങ്ങൾ നെറ്റ്‌വർക്ക് റെയിലിന് കൈമാറി. ഇതേത്തുടർന്ന് അധികൃതർ സംഭവം അന്വേഷിക്കുകയും ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം ഉറപ്പാക്കുകയും ചെയ്തിരുന്നു. 

യാത്രക്കായി ബുക്ക് ചെയ്യുന്ന കാറുകളുടെ ഡ്രൈവർമാർ തനിക്ക് സമീപം എത്തിയിട്ടും കാണാത്ത മട്ടിൽ പോകുന്ന സംഭവങ്ങളും നിരവധി തവണ മുൻപ് ഉണ്ടായിരുന്നു. എന്നാൽ ക്യാമറ ഘടിപ്പിച്ച ശേഷം ഇത്തരം സംഭവങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് അമിത് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :