E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 12:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പതിനെട്ടു മാസം കൊണ്ട് 15കാരി കുറച്ചത് 50 കിലോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

teen-reduce-weight
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പതിനഞ്ചുവയസുള്ള പെൺകുട്ടിക്കുള്ളതിനേക്കാൾ ഇരട്ടിയുടെ ഇരട്ടി തൂക്കമായിരുന്നു ന്യൂസിലാൻഡ് സ്വദേശി ജോർജിയ നെസ്ബീറ്റിനുണ്ടായിരുന്നത്. 123 കിലോ. പതിനഞ്ചുവയസുവരെയും തന്റെ ശരീരഭാരത്തെക്കുറിച്ച് ജോർജിയയ്ക്ക് ആവലാതികളൊന്നുമില്ലായിരുന്നു. എന്നാൽ ഒരു ദിവസം കൂട്ടുകാരി പറഞ്ഞ കാര്യം ജോർജിയയെ ചിന്തിപ്പിച്ചു. ശരീരഭാരം കൂടുന്ന തന്നെയോർത്തുള്ള ഉത്കണ്ഠ പങ്കുവെച്ചതോടൊപ്പം തനിക്കും മുത്തശ്ശിയുടെ ഗതിയുണ്ടാകരുതെന്ന് ഉപദേശിക്കുകയായിരുന്നുവെന്ന് ജോർജിയ പറയുന്നു. ജോർജിയയുടെ മുത്തശ്ശി ഇരുപത്തി രണ്ടാമത്തെ വയസ്സിൽ അമിതഭാരത്തെ തുടർന്നാണ് മരിച്ചത്. ഈ രീതി തുടർന്നാൽ മുത്തശ്ശിയുടെ വിധി തന്നെയുണ്ടാകുമെന്ന് ഭയന്ന ജോർജിയ പിറ്റേദിവസം മുതൽ തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. എളുപ്പവഴിയിലൂടെ സർജറി ചെയ്ത് തടികുറയ്ക്കാമെന്ന് കരുതിയെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണരീതികളും തുടങ്ങി. പതിയെ പതിയെ ശരീരഭാരം കുറഞ്ഞു. പതിനെട്ട് മാസം കൊണ്ട് 50 കിലോ ജോർജിയ കുറച്ചു.

teen-georgia

തടിയുണ്ടായിരുന്ന സമയത്ത് വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ശീതളപാനിയങ്ങളുമാണ് സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നത്. ഡയറ്റ് തുടങ്ങിയതോടെ അത്തരം ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ചു. പഴവും പച്ചക്കറികളും മുട്ടയുടെ വെളളയും ഓട്സുമാക്കി ഭക്ഷണം. തടിയുണ്ടായിരുന്ന സമയത്ത് തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും പുറത്തിറങ്ങുമ്പോൾ തന്റെ തടിച്ച ശരീരം കണ്ട് ആളുകൾ കളിയാക്കാറുമുണ്ടായിരുന്നുവെന്ന് ജോർജിയ പറയുന്നു. പതിനെട്ടുമാസം മുമ്പ് തന്റെ പ്രായത്തിനിണങ്ങിയ വേഷങ്ങളൊന്നും ജോർജിയയ്ക്ക് ചേരില്ലായിരുന്നു. ഇപ്പോള്‍ തനിക്ക് ഇഷ്മുള്ള വേഷം ധരിക്കാൻ സാധിച്ചതിന്റെ സന്തോഷവും ഈ കൗമാരക്കാരി പങ്കുവെക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :