E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പെരുമ്പാമ്പുകളുടെ പിടിയിൽനിന്ന് അമേരിക്കക്കാരെ രക്ഷിക്കാൻ രണ്ട് ഇന്ത്യക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

irula-python
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെരുമ്പാമ്പിന്റെ പിടിയിൽനിന്ന് അമേരിക്കയിലെ ഒരു നഗരത്തെ രക്ഷിക്കാൻ രണ്ട് ഇന്ത്യക്കാർ കടൽ കടന്നു. രണ്ടാഴ്ചകൊണ്ട് അവർ 13 പെരുമ്പാമ്പുകളെ പിടികൂടി. അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഫ്ലോറിഡ നഗരത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരുന്ന പെരുമ്പാമ്പുകളെ പുഷ്പംപോലെ പിടികൂടുന്ന ഇവർ ഇന്ന് അവിടുത്തെ താരങ്ങളായിരിക്കുകയാണ്.

ബർമീസ് പെരുമ്പാമ്പുകളുടെ കേന്ദ്രമാണു ഫ്ളോറിഡ. പെറ്റുപെരുകിയ പെരുമ്പാമ്പുകൾ പ്രദേശവാസികൾക്ക് വൻ ഭീതിവിതച്ചു വിരാജിക്കുകയാണ്. ഇവിടുത്തെ എവർഗ്ലാഡസ് എന്ന ചതുപ്പുപ്രദേശത്തുനിന്നു നാട്ടിലേക്കു കയറുന്നതാണ് പാമ്പുകൾ. വളർത്തുമൃഗങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. പാമ്പുകൾ പെരുകിയതോടെ നാട്ടിൽ ചെറു ജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. മനുഷ്യജീവനു പോലും ഭീഷണിയായ സാഹചര്യത്തിലാണു പാമ്പുകളെ കൂട്ടത്തോടെ പിടികൂടാൻ സർക്കാർ തീരുമാനിച്ചു. പല ഏജൻസികൾ കിണഞ്ഞു ശ്രമിച്ചിട്ടും പാമ്പുകളുടെ എണ്ണം കൂടുകയും ചെറു ജീവികളുടെ എണ്ണം കുറയുകയുമല്ലാതെ ഒരു ഫലവുമുണ്ടായില്ല. അങ്ങനെയാണ് പാമ്പ് പിടുത്തത്തിൽ മിടുക്കന്മാരെന്നു ലോകം അംഗീകരിച്ച, തമിഴ്നാട്ടിലെ ഇരുളവംശജരുടെ സഹായം തേടാൻ തീരുമാനിച്ചത്.

ഫ്ലോറിഡയിലെ ഏറ്റവുംവലി ചതുപ്പുമേഖലയാണ് എവർഗ്ലേഡസ്. ഇതൊരു നീർവനമാണ്. ഈ ചതുപ്പു നിലത്തിനു ചുറ്റും നഗര മേഖലകളാണ്. എങ്ങനെയോ ഇവിടെയെത്തിയ ബർമീസ് പെരുമ്പാമ്പുകൾ വനമേഖലയായി രൂപപ്പെട്ടിരിക്കുന്ന ഇവിടെ പെറ്റുപെരുകുകയായിരുന്നു. ക്രമേണ ചതുപ്പിൽനിന്ന് ഇവർ നാട്ടിലേക്കു കയറാൻ തുടങ്ങി. അതോടെയാണ് ഫ്ലോറിഡക്കാരുടെ പ്രശ്നങ്ങളും തുടങ്ങിയത്.

irula-python1

പാമ്പിന്റെ പിടിയിൽനിന്നു നാടിനെ രക്ഷിക്കാൻ ഫ്ലോറിഡയിലെ ഫിഷൻ ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മിഷന്റെ അവസാനത്തെ പ്രതീക്ഷയായിരുന്നു ഇരുളർ. സഹായം തേടി അവർ തമിഴ്നാട്ടിലെത്തി. സംഭവമെല്ലാം കേട്ട് രണ്ടു പേർ ഇവിടുന്നു കടൽകടക്കാമെന്നു തീരുമാനിച്ചു. മാസി സദിയാനും വടിവേൽ ഗോപാലും. ഇവർക്കു വേണ്ട സൗകര്യങ്ങളും ഒരുക്കാമെന്നും ഭാഷാ പ്രശ്നങ്ങൾ മറികടക്കുന്നതിനു ട്രാൻസ്‌ലേറ്റർമാരെയുമൊക്കെ നിയോഗിക്കാമെന്നുമൊക്കെയുള്ള ഉറപ്പു കേട്ട് ഇരുവരും പെരുമ്പാമ്പ് ഓപ്പറേഷനു റെഡിയായി. 68888 അമേരിക്കൻ ഡോളറാണ് ഇവർക്കു പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 47 ലക്ഷം രൂപയോളം വരുമിത്.

രണ്ടാഴ്ച മുൻപ് ഇവർ രണ്ടു പേരും അമേരിക്കയിലെത്തി. സർവ സന്നാഹങ്ങളുമായി പണി തുടങ്ങി. സംഭവം ഏറ്റു. 14 ദിവസം കൊണ്ട് 13 പെരുമ്പാമ്പുകളെ ഇവർ പിടികൂടി. നാലെണ്ണത്തിനെ പിടിച്ചത് കെയ്ലാർഗോയിലുള്ള ക്രൊക്കഡയിൽ ലേക് നാഷണൽ റെഫ്യൂജിയിൽനിന്ന്. ഇതിൽ ഒരെണ്ണത്തിനു 16 അടിയോളം നീളം വരും.

irular2

ഫെബ്രുവരി അവസാനം വരെ മാസിയും വടിവേലും അമേരിക്കയിൽത്തന്നെ തുടരും. പാമ്പുകളെ കണ്ടെത്തുന്നതിന് ഫ്ലോറിഡ സർവകലാശാലയിൽനിന്നു പരിശീലനം സിദ്ധിച്ച നായകളെ ഇവർക്കു നൽകിയിട്ടുണ്ട്. ഒൗബേൺ സർവകലാശാലയിലെ പാമ്പ് വിദഗ്ധരും ഇവർക്കു സഹായം നൽകുന്നു.

ഇരുവരുടേയും പാമ്പ് പിടിത്തം അതിശയകരമെന്നാണ് ഫ്ലോറിഡ സർവകലാശാലയിലെ വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ഫ്രാങ്ക് മസോട്ടി വിശേഷിപ്പിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :