E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:23 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരണമെത്തും മുന്നെ മകളെ ലോകം കാണിക്കാനൊരുങ്ങി മാതാപിതാക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ciera
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ ക്രിസ്മസ് ദിനത്തിനു ശേഷമാണ് അവർ തിരിച്ചറിയുന്നത്; അവരുടെ പ്രിയപ്പെട്ട മകൾ ഒമ്പതു വയസുകാരി സിയാറ ബ്രില്ലിന് ബ്രെയിൻട്യൂമാറാണെന്ന ദുഖസത്യം. ഇനി അവൾ തങ്ങൾക്കൊപ്പം ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടാകൂ ദുഖത്തിന്റെ ആഴത്തിൽ നിന്നുകൊണ്ട് അവർ ആ തീരുമാനമെടുത്തു, മകളുടെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുക. ലോകം ചുറ്റിക്കാണണമെന്ന സിയാറയുടെ മോഹം സാധിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു ദൗത്യം. പക്ഷെ മരണം കൈയെത്തും ദൂരത്താണെന്ന വിവരം മകളെ അവർ അറയിച്ചിട്ടില്ല. 

Ciara-Brill-1

ആദ്യം ചെറിയ തലവേദനയായിരുന്നു സാറയ്ക്ക്. കണ്ണുകളുടെ കാഴ്ച കുറയുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് പോർട്സ്മൗത്തിലെ ആശുപത്രിയിൽ അവളെ ചികിത്സയ്ക്കെത്തിക്കുന്നത്. പരിശോധനകളും എംആർഐ സ്കാനുകളും കഴിഞ്ഞതോടെയാണ് രോഗം തിരിച്ചറിഞ്ഞത്. തലച്ചോറിന്റെ മധ്യത്തിലേയ്ക്കു വ്യാപിച്ചതിനാലും വലിയതായിക്കഴിഞ്ഞതിനാലും ഓപ്പറേഷൻ ചെയ്യാൻ പറ്റില്ലെന്ന സാഹചര്യമാണുള്ളത്. മാതാപിതാക്കളോട് ഡോക്ടർമാർ ഒരു കാര്യം കൂടി പറഞ്ഞു, ഇനി ഏതാനും മാസങ്ങൾ കൂടി മാത്രമാണ് സാറയ്ക്കുള്ളതെന്നും.  ഇതുകേൾക്കേണ്ടി വരുന്ന മാതാപിതാക്കളുടെ മാനസീകാവസ്ഥ ആർക്കും ചിന്തിക്കാവുന്നതേ ഉള്ളൂ. സാറയുടെ മാതാ പിതാക്കളെയും അതേ ദുഖം തന്നെ തകർത്തുകളഞ്ഞു. 

Ciara-Brill-2

പിന്നെ ചികിത്സ തുടങ്ങി. ബോസ്റ്റണിലെ കുട്ടികളുടെ കാൻസർ ചികിത്സാ കേന്ദ്രത്തിൽ റേഡിയേഷൻ തുടങ്ങി. ആഴ്ചയിൽ അഞ്ചു ദിവസം വീതം ആറാഴ്ച നീളുന്ന റേഡിയേഷൻ ചികിത്സ. മകൾക്കു കാൻസറാണെന്ന വിവരം മാത്രം അവളെ ധരിപ്പിച്ചു. ഒരു തീരുമാനത്തിലെത്തി. ഇനിയുള്ള നാളുകൾ പരമാവധി അവൾക്കൊപ്പം ചെലവഴിക്കുക, ഒപ്പം ലോകം ചുറ്റുക എന്ന മകളുടെ അഭിലാഷം സാധിപ്പിക്കുക. മകൾ കാണണമെന്നു മോഹിച്ച സ്ഥലങ്ങളുടെ പട്ടിക തയാറാക്കുകയായിരുന്നു അടുത്ത പടി. ഇതിനകം തന്നെ അവർ ഗ്രെയിറ്റ് വോൾവ് ലോഡ്ജ് വാട്ടർ പാർക്ക് സന്ദർശിച്ചു കഴിഞ്ഞു. ന്യൂയോർക്ക്, ഹവായി, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണിവർ. അതും റേഡിയേഷൻ ചികിത്സയ്ക്കിടെ തന്നെ. മകളുടെ സന്തോഷം കാണാൻ, അവളുടെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് കാണുക മാത്രമാണ് ഇപ്പോൾ ഈ മാതാപിതാക്കളുടെ ലക്ഷ്യം. 

Ciara-Brill-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :