E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 28 2017 10:19 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഷവർമയെ വില്ലനാക്കുന്ന ബാക്ടീരിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shavarma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിന്റെ മണ്ണിൽ ഷവർമയ്ക്ക് 25 വയസായിട്ടുണ്ടാകണം.കമ്പിയിൽ കുരുങ്ങി തീച്ചൂളയിൽ നിർത്താതെ കറങ്ങുന്ന ഷവർമ നോക്കി നമ്മൾ വായിൽ കപ്പലോടിച്ചിട്ട് കാൽനൂറ്റാണ്ടായിട്ടേ ഉള്ളൂവെന്നർഥം.അറേബ്യൻ നാടുകളിൽ നിന്നാണ് ഷവർമ കേരളത്തിലെത്തിയത് എന്നതിൽ സംശയമില്ല. അറേബ്യൻ ഭക്ഷണം എന്നു നമ്മൾ വിശ്വസിക്കുന്ന ഷവർമ ശരിക്കും എവിടത്തുകാരനാണ്? ഷവർമ ജനിച്ചത് ലെബനണിലാണ്. ഒടിഞ്ഞ ചിറകുകളും പ്രവാചകനുമെഴുതിയ ഖലീൽ ജിബ്രാന്റെ നാട്ടിലാണ് ഷവർമയും ജനിച്ചത് എന്നർഥം. ഒരു ജിബ്രാൻ കവിത പോലെ ലോകം കീഴടക്കിയ ചരിത്രമാണ് ഷവർമയ്‌ക്കുമുള്ളത്.

ഷവർമ എന്നത് അറബിഭാഷയിലെ വാക്കാണ്. പക്ഷേ തുർക്കി ഭാഷയിലെ സെവിർമേ എന്ന വാക്കിൽ നിന്നാണ് അറബിയിലേക്ക് ഷവർമ വന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ കറങ്ങുന്നത് എന്നാണ് ഷവർമയുടെ അർഥം. ലെബനണിൽ നിന്നു മരുഭൂമികൾ താണ്ടിയെത്തിയ യാത്രികരാണ് സൗദി അറേബ്യയിലേക്കും സിറിയ, തുർക്കി, ഇറാഖ് തുടങ്ങിയ സ്‌ഥലങ്ങളിലേക്കും ഷവർമയെ എത്തിച്ചത്. സൗദിയിൽ നിന്നു പാക്കിസ്‌ഥാനിലേക്കും യൂറോപ്പിലേക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കുടിയേറിപ്പാർത്തു. 1920ൽ ലെബനണിൽ നിന്നെത്തിയ തൊഴിലാളികൾ മെക്‌സിക്കോയിലും ഷവർമ എത്തിച്ചു. കാനഡയിലെ ഓട്ടാവയിലും മോണ്ടറിയലിലും ഏറ്റവും ചെലവേറിയ ഫാസ്‌റ്റ്‌ഫുഡാണ് ഷവർമ. 1970ൽ പിക്കാഡില്ലി സർക്കസിൽ ഷവർമ സ്‌റ്റാളുകൾ തുറന്നതോടെയാണ് ബ്രിട്ടണിൽ ഷവർമ എത്തിയത്.ഗൾഫ് രാജ്യങ്ങളിൽ ആദ്യകാലത്ത് തുർക്കിക്കാരും സിറിയക്കാരും ലബനൻകാരുമായിരുന്നു ഷവർമ നിർമാണത്തിലെ ആശാന്മാർ. മലയാളികൾ ഗൾഫിലേക്കു കുടിയേറാൻ തുടങ്ങിയതോടെ കഥ മാറി. പിന്നീടു മലയാളികളെ വെല്ലാൻ ആളില്ലെന്നായി.

മലപ്പുറത്താണ് ഷവർമ ആദ്യമായെത്തിയത്.എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്തു ഗ്രിൽ അടുപ്പിനു മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ. ഈ കമ്പിയിൽ ഇറച്ചി കോർത്തതിന് ഇരു വശങ്ങളിലും തക്കാളി, നാരങ്ങ തുടങ്ങിയവും കോർത്തുവയ്‌ക്കുന്നതിനാൽ അതിന്റ സത്തും ഇറച്ചിയിൽ കലരുന്നു. ഇറച്ചിയുടെ ആദ്യം വേവുന്ന പുറംഭാഗം നീളമുള്ള കത്തികൊണ്ടു മുറിച്ചു മാറ്റും. ഇതു താഴ്‌ഭാഗത്തെ പ്ലേറ്റിൽ വീഴുമ്പോൾ കാബേജ്, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം ഈ ഇറച്ചിക്കണഷങ്ങൾ വീണ്ടും വളരെ ചെറുതായി മുറിച്ചെടുക്കും. ഗാർളിക് സോസ് തേച്ചു പിടിപ്പിച്ച കുബൂസി (റൊട്ടി) ലേക്ക് ഇറച്ചി പച്ചക്കറി മിക്‌സ്’ വച്ചു ചുരുട്ടിയെടുത്താൽ ‘ഷവർമ റോൾ’ ആയി. ഇവൻ വില്ലനുമാകും, കൊലച്ചതിയൻ രുചിയുടെ കാര്യം അവിടെ നിൽക്കട്ടേ, ചിലപ്പോൾ നമ്മുടെ ജീവനെടുത്തു കളയും ഈ ഷവർമ. ബോട്ടുലിനം ടോക്‌സിൻ എന്ന വിഷാംശമാണു ഷവർമയ്‌ക്കുള്ളിൽ പതുങ്ങിയിരുന്നു മരണം വിതയ്‌ക്കുന്നത്. ഭാഗികമായി വേവിക്കുന്ന ഇറച്ചി തണുപ്പിക്കുകയും പിന്നെയും അത് ഉപയോഗിച്ചുമാണു ഷവർമ തയാറാക്കുന്നത്. ഇങ്ങനെ ആവർത്തിച്ചു തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്യുമ്പോൾ ഇറച്ചി പൂർണമായി വേവിക്കുന്നില്ല. ഇങ്ങനെ ഇറച്ചിയിൽ ക്ലോസ്‌ട്രിഡിയം ബാക്‌ടീരിയ ഉണ്ടാകുന്നു. ഈ ബാക്‌ടീരിയയാണു ബോട്ടുലിനം ടോക്‌സിൻ നിർമിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇത്രയും കാലം ഷവർമ കഴിച്ചവർക്കൊന്നും ഇത്ര മാരക രോഗങ്ങളുണ്ടായില്ലല്ലോ എന്നതു ന്യായമായ സംശയവുമാണ്. ഉയർന്ന ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ ബാക്‌ടീരിയകൾക്കില്ല. അതായത്, അശ്രദ്ധമായ പാചകരീതിയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.സൂര്യകാന്തി എണ്ണ, നാരങ്ങാനീര്, വെളുത്തുള്ളി, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തയാറാക്കുന്ന മയോണൈസ് ചേർത്താണ് ഇത്തരം വിഭവങ്ങൾ ഉപയോക്‌താക്കൾ അകത്താക്കുന്നത്.ഇത്തരം വിഭവങ്ങൾ പലതും ഉപയോക്‌താക്കളെ ആകർഷിക്കാൻ ഹോട്ടലുകളുടെയും കടകളുടെയും പുറത്തുവച്ചാണ് തയാറാക്കുന്നത്. അതിനാൽ പൊടിയും മറ്റും കലരാനുള്ള സാധ്യതയുണ്ട്.

വിശദമായ വായനയ്ക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :