ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയുടേതാക്കി; ഒരാള്‍ അറസ്റ്റില്‍

google-map
SHARE

ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് പള്ളിയുടേതാക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ്  സംഭവം. ഗൂഗിള്‍ മാപ്പില്‍ പേര് തിരയുമ്പോള്‍ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് പൊലീസിന് പരാതി ലഭിച്ചു.സംഭവമായി ബദ്ധപ്പെട്ട്  295 എ വകുപ്പ്  പ്രകാരം സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ മാപ്പില്‍ കൃത്രിമം കാണിച്ചാണ് ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയുടേതാക്കിയത്. സംഭവത്തില്‍ പ്രദേശവാസികളും രൂക്ഷമായ എതിര്‍പ്പ് പ്രകടമാക്കി രംഗത്ത് വന്നിരിക്കുകയാണ്. ക്ഷേത്രത്തിന് പകരം മസ്ജിദ് കാണിക്കുന്ന ഗൂഗിള്‍ മാപ്പിന്റെ ഈ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗ്രാമത്തിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE