ലിംഗവിവേചന പരാതി; ഒത്തുതീർപ്പാക്കാൻ 11.8 കോടി ഡോളർ നൽകി ഗൂഗിൾ

google-13
ചിത്രം; ഗൂഗിൾ
SHARE

വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതി 11.8 കോടി യുഎസ് ഡോളർ നൽകി ഗൂഗിൾ ഒത്തുതീർപ്പാക്കി. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. കമ്പനി നൽകിയ 11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500 വനിതാ ജീവനക്കാർക്ക് നൽകും. ഒത്തുതീർപ്പിന്റെ ഭാഗമായി കമ്പനിയിലേക്ക് പുതിയ ജീവനക്കാരെ എടുക്കുന്നതിലും നഷ്ടപരിഹാര വിതരണത്തിലും മൂന്നാം കക്ഷിയെ കൂടി ഉൾപ്പെടുത്താൻ ധാരണയായി.

ഒരേ പദവിയിലിക്കുന്ന പുരുഷ- വനിതാ ജീവനക്കാർക്ക് ഗൂഗിൾ വ്യത്യസ്ത ശമ്പളമാണ് നൽകുന്നതെന്നും ഇത് ലിംഗവിവേചനമാണെന്നും നിരവധി മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവർ ഇത് ചൂണ്ടിക്കാട്ടി 2017 ൽ സൻഫ്രാൻസിസ്കോ കോടതിയെ സമീപിക്കുകയും ചെയ്തു. വനിതാ ജീവനക്കാരോടും ഏഷ്യൻ വംശജരോടും വിവേചനം കാണിച്ചെന്ന പരാതിയിൽ 2021 ലും ഗൂഗിളിന് 38 ലക്ഷം യുഎസ് ഡോളർ നൽകേണ്ടി വന്നതിരുന്നു. 

MORE IN SPOTLIGHT
SHOW MORE