രണ്ട് തലയും മൂന്ന് കണ്ണുമുള്ള പശുക്കുട്ടി; ആരാധനയും തുടങ്ങി; വിചിത്രം: വിഡിയോ

calf-born-with-2-heads-and-three-eyes--bizarre
ചിത്രം; ട്വിറ്റര്‍
SHARE

പശുക്കളും പശുക്കുട്ടികളും എന്നും കൗതുകമാണ്. അമ്മയില്‍ നിന്നും പാലു കുടിക്കുന്ന പശുക്കുട്ടിയുടെ  ഈ വിഡിയോക്ക് ഒരു പ്രത്യകതയുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പാക്കാവുന്ന ഒന്ന്. രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ളതാണ് ഈ പശുക്കുട്ടിയെ വ്യത്യസ്തമാക്കുന്നത്.  

നവരാത്രി വേളയിൽ വിചിത്രമായ പശുക്കുട്ടി ജനിച്ച സന്തോഷത്തിലാണ് ഒഡിഷയിലെ കര്‍ഷകന്‍. നാബ്രാഗ്പുറിലെ ധനിറാം എന്ന കര്‍ഷകന്‍റെ കുടുംബവും ഈ വിചിത്ര പശുക്കുട്ടി ജനിച്ചതിന്‍റെ ആഹ്ലാദത്തിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റാം പശുവിനെ വാങ്ങിയത്. പിന്നീട് ഇത് പ്രസവിക്കുകയായിരുന്നു. പ്രസവത്തിനിടെ ചില ബുദ്ധിമുട്ടുകളുണ്ടായെങ്കിലും വ്യത്യസ്തമായ പശുക്കുട്ടിയെ കിട്ടിയ സന്തോഷമാണ് കുടുംബത്തിനിപ്പോള്‍. 

പാലുകുടിക്കുന്നതില്‍ ചില ബുദ്ധിമുട്ടുള്ളതിനാല്‍ ഇതിനായുള്ള പാലു ശേഖരിക്കുന്നത് പുറത്തു നിന്നാണെന്ന് കര്‍ഷകന്‍ പറ‍ഞ്ഞതായി ദേശീയ മാധ്യമങ്ങൾ പറയുന്നു. നവരാത്രി ദിനത്തിനിടെ ജനിച്ചതായതുകൊണ്ട് പശുക്കുട്ടിയെ ആരാധിക്കാനും ചില പ്രദേശവാസികള്‍ എത്തുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...