'ജീവിതം നീണ്ടുകിടക്കുന്നു, ഉടൻ തന്നെ കണ്ടുമുട്ടാം'; സിദ്ധാർഥിന്റെ വാക്കുകൾ; വേദനിപ്പിച്ച് വിഡിയോ

sidharth-shukla
SHARE

ബോളിവുഡ് സിനിമാലോകം ഇപ്പോൾ ഒരു യുവനടന്റെ വേർപാടിന്റെ വേദനയിലാണ്. ബിഗ് ബോസ് സീസൺ 13–ലെ വിജയിയും നടനുമായ സിദ്ധാർഥ് ശുക്ല കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വ്യാഴാഴ്ച മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

ഇപ്പോൾ ശ്രദ്ധേയമാകുന്നത് സിദ്ധാർഥിന്റെ പഴയ ഒരു വിഡിയോയാണ്. തന്റെ ആരാധകനായി സിദ്ധാർഥ് അയച്ച ഒരു വിഡിയോ സന്ദേശമാണിത്. 'നമുക്ക് കാണാൻ കഴിയാത്തതിൽ മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സഹോദരിക്ക് സുഖമില്ല എന്ന് അറിഞ്ഞു. ഇപ്പോൾ അവൾക്ക് കുഴപ്പമൊന്നും ഇല്ല എന്ന് കരുതുന്നു. എന്റെ എല്ലാ സ്നേഹവും പ്രാർഥനയും അവൾക്കായി നേരുന്നു, ഇചൻ തന്നെ അവൾ സുഖം പ്രാപിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ജീവിതം നീണ്ടുകിടക്കുന്നതാണ്, ഉടൻ തന്നെ നമുക്ക് കണ്ടുമുട്ടാം. കരുതലോടെ ഇരിക്കുക. ബൈ'. ഇതാണ് സിദ്ധാർഥിന്റെ വാക്കുകൾ. 

സിദ്ധാർഥ് ഈ സന്ദേശം അയച്ചുകൊടുത്ത ആരാധകനാണ് ഇപ്പോൾ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'എനിക്ക് നിങ്ങളെ കാണണമെന്നുണ്ട്, പക്ഷേ...നിങ്ങളാണ് എന്റെ പ്രചോദനം, എന്നും സ്നേഹം ഉണ്ടാകും'. വിഡിയോ പങ്കുവെച്ച് ആരാധകൻ കുറിച്ച വാക്കുകള്‍. 

മോഡലിങ്ങിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്തിലേക്ക് പ്രവേശിക്കുന്നത്. 2008 ൽ ‘ബാബുൽ കാ ആങ്കൻ ചൂട്ടി നാ’ എന്ന ടെലിവിഷൻ ഷോയിലൂടെ അഭിനയരംഗത്തെത്തി. ‘ജാനേ പെച്ചാനെ സേ.. യെ അജ്നബി, ‘ലവ് യു സിന്ദഗി’, ‘ബാലിക വധു’ എന്നീ ഷോകളിലും വേഷമിട്ടു. 2014 ൽ ‘ഹംപ്റ്റി ശർമ കി ദുൽഹാനിയ’ എന്ന ചിത്രത്തിൽ സഹനടനായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ബിഗ് ബോസ് 13നു പുറമേ, ‘ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി’ എന്ന റിയാലിറ്റി ഷോയിലും വിജയിയായിരുന്നു. ‘ബ്രോക്കൻ ബട്ട് ബ്യൂട്ടിഫ്യുൾ 3’ എന്ന വെബ് സീരിസിൽ അഭിനയിച്ചു വരികയായിരുന്നു. അശോക് ശുക്ല, റിത ശുക്ല എന്നിവരാണ് മാതാപിതാക്കൾ. ഉത്തർപ്രദേശ് സ്വദേശിയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...