ഒന്നര കോടിയുടെ മെഡിക്കൽ ഉപകരണം; കരുതലായി മോഹൻലാലിന്റെ വിശ്വശാന്തി

mohanlal-covid-help
SHARE

നടന്‍ മോഹന്‍ലാൽ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍ കോവിഡിന്റെ രണ്ടാം തരംഗത്തിലും ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാകുന്നു. കേരളത്തില്‍ സര്‍ക്കാര്‍ -സ്വകാര്യ , കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജന്‍ ലഭ്യതയുള്ള 200'ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷൻ ലഭ്യമാക്കിയതായി പ്രസ്ഥാനത്തിന്റെ വക്താവ് അറിയിച്ചു. ഇതിനോടൊപ്പം, വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകളും പ്രവർത്തനസജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സാർത്ഥം, 1 .5 കോടിയോളം വില വരുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ആശുപത്രികൾക്ക് വിശ്വശാന്തി നൽകുന്നത്.

കോവിഡ് ചികിത്സക്ക് സഹായകമാകുന്ന പോര്‍ട്ടബിള്‍ എക്സ്റേ മെഷീനുകളും ചില ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട്‌ വാര്‍ഡുകളിലേക്കും  ട്രയേജ്  വാര്‍ഡിലേക്കും ഓക്സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന്‍ നൽകി.

കോവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളിൽ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി, ഇത്തരത്തിൽ സൗകര്യമൊരുക്കാനുള്ള പദ്ധതി വിശ്വശാന്തി ഫൗണ്ടേഷൻ അടിയന്തിരമായി ആസൂത്രണം ചെയ്തു വരുന്നു. ഇതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.  ഇവൈ ജിഡിഎസ് (EY GDS), യു.എസ്.ടെക്നോളജീസ് (UST ) എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കിയത്. 

കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ഈ പദ്ധതിയിൽ വിശ്വശാന്തിയോടൊപ്പം സഹകരിച്ച ഇവൈ ജിഡിഎസ്, യു എസ് ടി  എന്നീ സ്ഥാപനങ്ങൾക്കും, പങ്കാളികളായ എല്ലാ ആശുപത്രികൾക്കും  നന്ദി അറിയിക്കുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.കേരള സർക്കാരിന്റെ കാസ്പ് പദ്ധതിയിൽ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന താഴെ പറയുന്ന ആശുപത്രികളെയാണ്, ഈ പദ്ധതിയിൽ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷൻ തെരെഞ്ഞെടുത്തിട്ടുള്ളത്.

1. ഗവ.മെഡിക്കൽ കോളേജ്, കളമശ്ശേരി

2. ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ, എറണാകുളം

3. ലക്ഷ്മി ഹോസ്പിറ്റൽ, എറണാകുളം & ആലുവ

4. എസ് പി ഫോർട്ട് ഹോസ്പിറ്റൽ, തിരുവനന്തപുരം

5. സുധീന്ദ്ര മെഡിക്കൽ മിഷൻ, എറണാകുളം

6. ആറ്റുകാൽ ദേവി ട്രസ്റ്റ് ഹോസ്പിറ്റൽ, തിരുവനന്തപുരം

7. കൃഷ്ണ ഹോസ്പിറ്റൽ, എറണാകുളം 

8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം

9. സറഫ് ഹോസ്പിറ്റൽ, എറണാകുളം

10. സേവന ഹോസ്പിറ്റൽ, പാലക്കാട്

11. ലോർഡ്‌സ് ഹോസ്പിറ്റൽ, തിരുവനന്തപുരം

12. ലേക്‌ഷോർ ഹോസ്പിറ്റൽ, എറണാകുളം

13. ഗവ.താലൂക്ക് ഹോസ്പിറ്റൽ, പട്ടാമ്പി

MORE IN SPOTLIGHT
SHOW MORE
Loading...
Loading...