ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി പതിനേഴുകാരൻ

artist-aranmula
SHARE

ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ ഇടംനേടി പതിനേഴുകാരന്‍‍. 50 പ്രമുഖ സിനിമാതാരങ്ങളുടെ സ്റ്റെന്‍സിലിങ് ചിത്രങ്ങള്‍ വരച്ചാണ് ആറന്‍മുള വല്ലന സ്വദേശി ആര്യന്‍ പുറത്തൂട്ട് റെക്കോഡിന് അര്‍ഹനായത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രമുഖരുടെ 50 ചിത്രങ്ങള്‍ എഴുപതുമിനിറ്റുകൊണ്ട് വരച്ചാണ് ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോഡ് എന്ന നേട്ടത്തിന് അര്‍ഹനായത്. ആറന്‍മുള സുദര്‍ശനം സെന്‍ട്രല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. വിഡിയോ സ്റ്റോറി കാണാം. 

ചിത്രകല അഭ്യസിച്ചിട്ടില്ല. വരയോടുള്ള താല്‍പര്യമാണ് ചിത്രകാരനാക്കിയതെന്ന് ആര്യൻ പറയുന്നു. പത്തനംതിട്ട ജില്ല മുന്‍ കലക്ടര്‍ പി.ബി. നൂഹ്, ചലച്ചിത്രനടന്‍ ജയസൂര്യ എന്നിവരുടെ ചിത്രങ്ങള്‍ വരച്ച് നേരിട്ട് പ്രശംസ നേടിയിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...