വരന്റെ ദേഹം മുഴുവൻ പരുക്ക്; വേഷം ചുവന്ന ഷോർട്സ്; വൈറലായ വിവാഹചിത്രം

viral-wedding-pic
SHARE

ഇതെന്ത് കല്യാണം എന്ന ചോദ്യത്തോടെയാണ് ഈ ചിത്രം വൈറലാകുന്നത്. പരമ്പരാഗത വിവാഹവസ്ത്രമണിഞ്ഞ് ആഭരണങ്ങളും മേക്കപ്പുമൊക്കെയായി വധുവിനെ അതി സുന്ദരിയാണ്. പക്ഷേ ഒപ്പമിരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോർട്സ് മാത്രമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മുറിവുകൾ പറ്റിയിട്ടുണ്ട്. ഒരു കൈ അനങ്ങാതിരിക്കാനായി കെട്ടിവച്ചിട്ടുമുണ്ട്. ഇതോടെയാണ് അസാധാരണമായ ഇവരുടെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. 

കിഴക്കൻ ജാവയിലെ ലെൻഗ്കോങ് സ്വദേശികളാണ് വധു എലിൻഡ ഡ്വി ക്രിഷ്ടിയാനിയും വരൻ സുപ്രാപ്ടോയും. ഏപ്രിൽ 2ന് ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് നാലു ദിവസം മുമ്പ് സുപ്രാപ്ടോ ഒരു അപകടത്തിൽ പെട്ടു. തുടർന്ന് തോളിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ വിവാഹവസ്ത്രം ധരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു വരൻ. അതോടെ ‍ഷോർട്സ് മാത്രമിട്ട് വിവാഹത്തിന് എത്തിയതെന്നു ബന്ധുക്കളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...