കൊച്ചിയുടെ പ്രിയപ്പെട്ട സിനിമാകൊട്ടക; 'ഷേണായീസില്‍' വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശനം

shenoys-theatre-06
SHARE

കൊച്ചിയിലെ സിനിമാസ്വാദകരുടെ ഇഷ്ടകേന്ദ്രമായ ഷേണായീസ് തിയറ്ററില്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും പ്രദര്‍ശനം. അഞ്ച് സ്ക്രീനുകളിലായി 754 പേര്‍ക്ക് ഒരേ സമയം സിനിമകള്‍ ആസ്വദിക്കാം. ഏഷ്യയിലെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷന്‍ സംവിധാനമുള്ള ഷേണായീസ് തിയറ്റര്‍ നവീകരണത്തിനായി നാല് വര്‍ഷം മുന്‍പാണ് പൂട്ടിയത്. 

1969 മുതല്‍ കൊച്ചിക്കാരുടെ പ്രിയപ്പെട്ട സിനിമാകൊട്ടകയാണ് എംജി റോഡിലെ ഷേണായീസ് തിയറ്റര്‍. ഇപ്പോഴിതാ നാല് വര്‍ഷം നീണ്ട നവീകരണത്തിന് ശേഷം അടിമുടി ന്യൂ ജെന്‍ ആയാണ് പ്രേക്ഷകരെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള 5 സ്ക്രീനുകള്‍. എല്ലാ സ്ക്രീനിലും 4കെ ദൃശ്യമികവ്. ഒപ്പം ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനവും.

ഏഷ്യയിലെ തന്നെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷന്‍ തിയറ്റര്‍ എന്ന ഖ്യാതിയോടെ 1969ല്‍ പ്രവര്‍ത്തനമാരംഭിച്ച ഷേണായിസിന്റെ മറ്റൊരു പ്രത്യേകത വൃത്താകൃതിയിലുള്ള രൂപകല്‍പനയും റാമ്പുമായിരുന്നു. അതിന് കോട്ടം തട്ടാതെയാണ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചതും. നവീകരണം നാല് വര്‍ഷം നീളാനുള്ള കാരണവും അതുതന്നെ.

100 സീറ്റുകളുള്ള റസ്റ്റൊറന്‍റ് , മള്‍ട്ടിലെവല്‍ പാര്‍ക്കിങ് എന്നിവയും മറ്റ് ആകര്‍ഷണങ്ങളാണ്. ഒാപ്പറേഷന്‍ ജാവ, സാജന്‍ ബേക്കറി, യുവം എന്നീ ചിത്രങ്ങളുമായാണ് വെള്ളിയാഴ്ച മുതല്‍ ഷേണായീസ് വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...