റിട്ടയർ ചെയ്തിട്ടും വീട്ടിലിരുന്നില്ല; വക്കീൽ പരീക്ഷ ജയിച്ച് അധ്യാപിക; കയ്യടി

rani-teacher
SHARE

റിട്ടയർ ചെയ്ത ശേഷം വക്കീൽപരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ: അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ടീച്ചർ. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി റിട്ടയർ ചെയ്ത ശേഷം തിരുവനന്തപുരം ലോ ലോകോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി പഠനം പൂർത്തീകരിച്ചിരിക്കുകയാണ് റാണി. 

സജേഷ് തിപ്പിലിക്കാട് ജിഎൻപിസി സൗഹൃദ കൂട്ടായ്മയിലാണ് ഈ വിജയഗാഥ പങ്കുവച്ചത്. നിരവധി പേരാണ് റാണി ടീച്ചറുടെ വിജയഗാഥ പങ്കുവെയ്ക്കുന്നത്. 

സജേഷ് റാണി ടീച്ചറെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

''ഇത് റാണി ആന്റി ( Rani Varghese ) ഫ്രണ്ട് ദീപു വർഗീസിന്റെ ന്റെ അമ്മ. ഇന്ന് 30/01/2021 ന് ഹൈകോർട്ട് ൽ വെച്ച് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തു . ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി റിട്ടയർ ചെയ്ത ശേഷം Government Law College, തിരുവന്തപുരത്തുനിന്നും നിന്നും എൽഎല്‍ബി പാസ്സായി അതും മിക്ക സെമെസ്റ്ററുകളിലും യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ അഞ്ച് റാങ്കുകളിൽ ഉൾപ്പെട്ടു കൊണ്ട്!!! റിട്ടയർമെന്റ് എന്ന് വെച്ചാൽ കരിയർ അവസാനിക്കുകയാണ് എന്ന് വിചാരിക്കുന്നവരോട് ഇവിടെ പുതിയ career തുടങ്ങി കാണിക്കുന്നു അമ്മ. പഠനത്തിനു പ്രായം തടസ്സം എന്ന് വിചാരിക്കുന്നവർക്കും ആന്റിയുടെ ഈ എൽഎല്‍ബി ഒരു തിരുത്തൽ ആണ്. തിരുവല്ലയിൽ ഉണ്ടാകും റാണി ടീച്ചർ, ഇനി അഡ്വ.റാണി വർ‌ഗീസ് ആയി''.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...