കൊറോണ വൈറസ് ഏറ്റവുമധികം ബാധിക്കുന്നത് തലച്ചോറിനെ; ഞെട്ടിക്കും പഠനഫലം

corona-virus-
SHARE

കോവിഡ് ശ്വാസകോശ രോഗം മാത്രമാണെന്ന ധാരണ തിരുത്തുന്ന പഠന ഫലവുമായി ശാസ്ത്രജ്ഞർ. തലച്ചോറിലാണ് വൈറസ് ഏറ്റവുമധികം കേടുപാടുകളുണ്ടാക്കുകയെന്ന് വൈറസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ജോർജിയൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരുമെന്നാണ് കണ്ടെത്തിയത്. 

എലികളിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. എലികളില്‍ സാര്‍സ് കോവ്-2 വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 5-6 ദിവസമായിട്ടും ഇവയുടെ തലച്ചോറിലെ വൈറസ് തോത് കുറഞ്ഞില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേക്കാൾ 1000 മടങ്ങ് അധികമായിരുന്നു തലച്ചോറിലെ വൈറസിന്റെ തോതെന്നും പഠനം കണ്ടെത്തി. 

കോവിഡ് രോഗമുക്തി നേടി ശ്വാസകോശ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആയതിനു ശേഷവും ചില രോഗികള്‍ പെട്ടെന്ന് രോഗഗ്രസ്തരായി മരിക്കാറുണ്ട്. ഇതിന് പിന്നില്‍ ഇത്തരത്തില്‍ തലച്ചോറുമായി ബന്ധപ്പെട്ട വൈറസ് തോതാണെന്ന് ഗവേഷകര്‍ സംശയിക്കുന്നു. ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ നടക്കുകയാണെന്നും ശാസ്ത്രഞ്ജർ വ്യക്തമാക്കുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...