ബഹിരാകാശത്തെ സൂര്യോദയവും അസ്തമയവും എങ്ങനെ?; ചിത്രങ്ങൾ പുറത്ത്

sun-space
SHARE

ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് സൂര്യോദയവും അസ്തമയവും. കടലിന്റെ മറവിലേക്ക് മലനിരകളുട മറവിലേക്കോ സൂര്യൻ അസ്തമിക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരില്ല. ഭൂമിയിൽ നിന്നുള്ള കാഴ്ചയാണിത്. ഭൂമിക്ക് പുറത്ത് നിന്ന് സൂര്യോദയവും അസ്തമയവും എങ്ങനെയാകും കാണുക എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

നാസയിലെ ശാസ്ത്ര‍‍‍ജ്ഞനായ വിക്ടർ ഗ്ലോവർ അതിനുള്ള ഉത്തരം നൽകുന്നു. സ്പേസ് സ്റ്റേഷനിൽ നിന്ന് അദ്ദേഹം എടുത്ത ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് കാണുന്ന സൂര്യന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സൂര്യനെവലയം ചെയ്യുന്ന വർണാഭമായ ഒരു രേഖയും കാണാം. ഒരു ചിര്ത്തിൽ കറുത്ത പശ്ചാത്തലത്തിൽ ചുവന്ന ബിന്ദുവിനെപ്പോലെയാണ് സൂര്യനെ കാണുന്നത്. രണ്ടാമത്തെ ചിത്രത്തിൽ സൂര്യനെ വലയം ചെയ്യുന്ന ബാൻഡ് കാണാം. സ്ഫടികത്തിൽ മഴവിൽ വർണങ്ങൾ പതിഞ്ഞ പോലുള്ള കാഴ്ചയാണിത്. സുര്യാസ്തമയവും സൂര്യോദയുമാണ് ചിത്രങ്ങളെന്നാണ് വിക്ടർ പറയുന്നത്. 

ഭൂമിക്ക് ചുറ്റും കറങ്ങുന്ന സ്പേസ് സ്റ്റേഷനാണ് ഐഎസ്എസ്. അതിൽ നിന്നാണഅ വിക്ടർ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...