എത്തി നാലാമത്തെ റോൾസ് റോയ്സ്; അംബാനിയുടെ പുതിയ അതിഥി; വിഡിയോ

ambani-new-car
SHARE

ആഡംബരക്കാറുകളുടെ വൻശേഖരമാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ പക്കൽ ഉള്ളത്. വാഹനശേഖരത്തിലെ പുതിയ അതിഥി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാണ്. റോൾസ് റോയ്സിന്റെ ആഡംബര എസ്‍യുവി കള്ളിനനാണ് ഗ്യാരിജിലെ പുതിയ അതിഥി.

അംബാനിയുടെ രണ്ടാമത്തെ കള്ളിനനാണ് പുതിയത്. ഇതോടെ ഫാന്റവും, ഡോണും അടക്കം 4 റോൾസ് റോയ്സ് കാറുകൾ ഇപ്പോൾ അംബാനിക്കുണ്ട്. ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവിയാണ് കള്ളിനൻ. റോൾസ് റോയ്സിന്റെ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. 

ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ്‌യുവിയുടെ വില ഏകദേശം 7 കോടി രൂപയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...