‘വേഗം സുഖമായി വരൂ സൂര്യ, അൻപോടെ ദേവ..’; ദളപതി തൊട്ട് രജനിയോട് മമ്മൂട്ടി

rajini-health-mammootty
SHARE

‘വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..’ മമ്മൂട്ടി അൽപം മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. ആശുപത്രിയിൽ കഴിയുന്ന രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചാണ് മമ്മൂട്ടിയുടെ കുറിപ്പ്. രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന്  ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനി ഇപ്പോൾ. ദളപതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് വച്ചാണ് മമ്മൂട്ടിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയം.

രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണ നിലയിൽ ആയിട്ടില്ലെങ്കിലും രജനീകാന്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്ന് രജനീകാന്തിനെ  ക്രിസ്മസ് ദിനത്തിൽ രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22 ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനിക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രജനീകാന്തിന് പരിപൂർണ വിശ്രമം ആവശ്യമാണെന്നും ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...