പരുക്കേറ്റ കിടാവിനൊപ്പം നിഴല്‍ പോലെ ഓടി അമ്മപ്പശു: ഉള്ളുതൊടും വിഡിയോ

cow-news
SHARE

‌കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞെന്നാണ് പഴഞ്ചൊല്ല്. അത് അന്വർഥമാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപകടം പറ്റിയ പശുക്കുട്ടിയെ തന്നാലാകുന്ന വിധം സംരക്ഷിക്കുകയാണ് അമ്മപ്പശു. വാഹനമിടിച്ച പശുക്കിടാവിനെയും അടുത്ത് നിൽക്കുന്ന അമ്മയെയും കണ്ട് കരുണ തോന്നിയ വ്യക്തി പശുക്കിടാവിനെ ആശുപത്രിയിലെത്തിക്കാനൊരുങ്ങി. തുടർന്ന് ട്രോളി റിക്ഷയിൽ പശുക്കുട്ടിയെ കൊണ്ടുപോകുമ്പോൾ അമ്മ പുറകെ ഒാടുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. മൂന്ന് കിലോമീറ്ററായിരുന്നു തള്ളപ്പശു കൂടെയോടിയത്. 

ആശുപത്രിയിലെത്തിച്ച പശുക്കിടാവിന്റെ നില ഭേദപ്പെട്ടു വരികയാണ്. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...