ക്യാമറയും ക്രിക്കറ്റും മോഡലിങ്ങും; മുണ്ടക്കയത്തെ ‘സൂപ്പര്‍ സ്റ്റാര്‍’ പറയുന്നു

mundakkayammodel
SHARE

ക്യാമറയ്ക്ക് മുന്നില്‍ മോഡലാകുവാനും പല ആങ്കിളുകളില്‍ പോസുകള്‍ നല്‍കുവാനുമൊക്കെ ഏത് പ്രായത്തിലും മോഹം തോന്നാം. എന്നാല്‍ അതിനായി മുന്നോട്ട് വരാനുള്ള ധൈര്യം അധികം ആരിലും ഉണ്ടാവില്ല. പക്ഷേ മുണ്ടക്കയം സ്വദേശിയായ ബേബിച്ചന്‍ അറുപത്തി എട്ടാം വയസ്സിലും മോഡലായെന്ന് മാത്രമല്ല ചുരുക്കം ഫോട്ടോകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തന്റെ ശാരീരിക പരിമിതികള്‍ മറ്റുളളവര്‍ക്ക് മാത്രമാണ് പരിമിതിയെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് മുണ്ടക്കയത്തെ ഈ 'സൂപ്പർ' മോഡൽ.

പത്തൊന്‍പതാം വയസ്സില്‍ മരത്തില്‍ നിന്ന് വീണു നഷ്ടമായതാണ് ബേബിച്ചന്റെ ഒരു കാല്‍. അവിടെ നിന്ന് ഇങ്ങോട്ട് ജീവിക്കാനുള്ള പ്രയാണമായിരുന്നു. വെറും ജീവിതമല്ല, ശരീരത്തിനും മനസ്സിനും സംതൃപ്തിയോടെ ഇഷ്ടമുള്ളതൊക്കെ ചെയ്ത് ആസ്വദിച്ചൊരു ജീവിതം. ഫോട്ടോഷൂട്ടിനെയോ മോഡലിങ്ങിനെയോ കുറിച്ച് വലിയ ധാരണകളൊന്നും ഉണ്ടായിരുന്നില്ല ബേബിച്ചന്. എന്നാൽ തന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആളുകൾ തിരിച്ചറയപ്പെടാൻ തുടങ്ങിയെന്നും  ഇതെല്ലാം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തന്നെ സഹായിക്കാനെത്തുന്ന നല്ല മനുഷ്യരെയാക്കെ അതിലും നിസഹായാവസ്ഥയിലുള്ളവരെ കാട്ടികൊടുത്ത് കൈപിടിച്ച് ഉയർത്താൻ ശ്രമിക്കുന്ന മാതൃക കൂടിയാണ് ബേബിച്ചന്‍.

റോഡരികില്‍ വൃക്ഷതൈ നടാനും വൃത്തിയാക്കാനുമെല്ലാം ബേബിച്ചന് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമേ ഇല്ല. നാട്ടുകാരുടേയും കൂട്ടുകാരുടേയും എല്ലാം പ്രശ്നങ്ങള്‍ പരിക്കാന്‍ മുന്നിട്ടിറങ്ങുന്ന ബേബിച്ചന്‍ സ്വന്തം കഥ പറയുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...