സംഗീതവും, ഒപ്പം ചിന്തയും; കൈതപ്രത്തിന്റെ വരികൾക്ക് മകന്റെ സംഗീതം; വിഡിയോ

its-me-nature
SHARE

ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ ഈണമിട്ടു പാടിയ 'ഇറ്റ്‌സ് മീ നേച്ചര്‍' എന്ന ആൽബം ശ്രദ്ധേയമാകുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനോടുള്ള പ്രതിഷേധമാണ് ആൽബം. നടി അപര്‍ണ ബാലമുരളിയാണ് വോയ്സ് ഓവർ നൽകിയിരിക്കുന്നത്. പ്രകൃതിയുടെ സംഭാഷണമായാണ് അപർണ സംസാരിക്കുന്നത്. നമ്മുടെ ജീവിതം ഇനിയും നന്നാകേണ്ടിയിരിക്കുന്നു എന്ന ആശയമാണ് വിഡിയോ പങ്കുവെയ്ക്കുന്നതെന്ന് കൈതപ്രം പറയുന്നു. 

പഞ്ചഭൂതങ്ങള്‍ എന്ന ആശയത്തിലൂന്നിയാണ് ചിത്രീകരണം. തീയായി അഞ്ജലി കൃഷ്ണദാസും ഭൂമാതാവായി അഞ്ജലിയും ആകാശമായി ആര്‍ദ്ര മോഹനും കുഞ്ഞുഭൂമിയായി കല്യാണിയും കാറ്റായി രേവതി രാജ്കുമാറും ജലമായി ശ്രീലക്ഷ്മി അയ്യരും വേഷമിട്ടിരിക്കുന്നു.ജോമിത്ത് ജോണിയും ചൈതന്യ മേനോനുമാണ് സംവിധായകർ. ഒരു വെള്ളപ്പൊക്കം വരുമ്പോൾ മാത്രം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പ്രകൃതി സംരക്ഷണമെന്നും നമ്മുടെ ജീവിതം ഇങ്ങനെയാകാൻ പാടില്ല എന്നു ചിന്തിപ്പിക്കുന്ന ഉണർത്തുപാട്ടാണിതെന്നും ജോമിറ്റ് പറയുന്നു. 

പ്രകൃതി ന‌മ്മെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചിന്തയിൽ നിന്നാണ് ആൽബം രൂപപ്പെടുന്നതെന്ന് ദീപാംഗുരൻ പറയുന്നു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ തന്നെ മനസിലായി. അതിന്റെ വിശാലമായ അർഥം എളുപ്പത്തിൽ മനസിലാക്കിയാണ് അച്ഛൻ വരികളെഴുതിയതെന്നും ദീപാംഗുരൻ പറയുന്നു.

വിഡിയോ കാണാം:  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...