പുതിയ പക്ഷികളെ തേടി 1000 ദിവസം; കൃഷ്ണകുമാറിന്റെ യാത്ര

camera-man
SHARE

പുതിയ പക്ഷികളെ തേടി തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ അയ്യര്‍ യാത്ര ചെയ്തത് ആയിരം ദിവസം. കാട്ടിലും കടലിലും കോള്‍പാടങ്ങളിലും കൃഷ്ണകുമാര്‍ കണ്ടത് നാനൂറു തരം പക്ഷികളെ. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട് എല്ലാ പക്ഷികളേയും

തുടര്‍ച്ചയായി പത്തു ദിവസം നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള വിദേശയിനം പക്ഷികളെ തൃശൂരിന്റെ കോള്‍പാടങ്ങള്‍ കൃഷ്ണകുമാര്‍ കെ അയ്യര്‍ കണ്ടു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന സീസണാണ് പക്ഷികള്‍ക്കു പ്രിയങ്കരം. യൂറോപ്പില്‍ നിന്ന് സ്ഥിരമായി കേരളത്തില്‍ വരുന്ന പക്ഷികളുടെ ചിത്രങ്ങളും വീഡിയോയും കൃഷ്ണകുമാര്‍ പകര്‍ത്തി. പതിനഞ്ചു കിലോയുള്ള മീനിനെ പോലും കൊത്തി അകത്താക്കാന്‍ കെല്‍പുള്ള പക്ഷിയേയും തൃശൂരിന്റെ കോള്‍പാടത്തു കണ്ടു. നേരം പുലര്‍ന്നാല്‍ ഉടനെ കാമറയുമായി ഇറങ്ങും. പിന്നെ, സന്ധ്യയാകും വരെ പക്ഷികളുടെ ചിത്രമെടുപ്പാണ്. ചില പക്ഷികളാകട്ടെ കാമറയ്ക്കു പിടിതരില്ല. അങ്ങനെയുള്ളവയെ ഒളിഞ്ഞിരുന്നും കാമറയിലാക്കി. 

ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയാണ് കൃഷ്ണകുമാര്‍. ചെറുപ്പംതൊട്ടേ പക്ഷികളോട് പ്രിയമാണ്. കാമറ കയ്യില്‍ കിട്ടിയപ്പോള്‍ പക്ഷികളെ തേടി യാത്ര തുടങ്ങി. ആയിരം ദിവസം പിന്നിട്ട യാത്ര അത്ര എളുപ്പമായിരുന്നില്ല. പുതിയതരം പക്ഷികളെ കാമറ ലെന്‍സിലൂടെ കാണുമ്പോള്‍ യാത്രാദുരിതമെല്ലാം മറക്കും. ഇനിയും പക്ഷിയാത്ര തുടരണമെന്നാണ് ആഗ്രഹം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...