ഹംഗറിയിലെ നവരാത്രി ആഘോഷത്തിൽ നവദുർഗ നൃത്തം; പിന്നിൽ മലയാളി നർത്തകി

Hungary-dance-03
SHARE

തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തിന്റെ ഓർമപ്പെടുത്തലാണ് ഒരോ നവരാത്രിയും. കോവിഡ് കാലത്ത് മലയാളികളുടെ നവരാത്രി ആഘോഷങ്ങൾ വീടുകളിലൊതുങ്ങിയപ്പോൾ ഹംഗറിയിലെഒരു കൂട്ടം നർത്തകർ നവദുർഗ  നൃത്തരൂപമൊരുക്കിയാണ് നവരാത്രിയെ വരവേറ്റത്. ബുദാപെസ്റ്റിലെ ഇസ്കോൺ ടെംപിളിലിൽ നടന്ന പരിപാടിക്ക് ചുക്കാൻ പിടിച്ചതും ഒരു മലയാളിയാണ്. 

ശൈലപുത്രി, ബ്രഹ്മചാരിണി, മഹാഗൗരി തുടങ്ങി നവദുർഗയുടെ ഒൻപത് ഭാവങ്ങളും ഉൾപ്പെടുത്തിയാണ് നൃത്തരൂപം ഒരുക്കിയത്. മഹിഷാസുരമർദിനി സ്തോത്രത്തിന്ചുവടു വച്ചതാകട്ടെ ഒൻപത് ഹങ്കേറിയൻ നർത്തകിമാരും. മലയാളിയായ ഡോ. നീതു മോഹന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. 

ഒരാഴ്ച്ച കൊണ്ടാണ് ഇവർ നൃത്തം പഠിച്ചെടുത്തത്. കോവിഡ് കാലമായതിനാൽ കാണികളില്ലാതെയാണ് പരിപാടി  അവതരിപ്പിച്ചത്. മഹിഷാസുരനെ ദുർഗാദേവി വധിച്ചത് പോലെ കോവിഡ് മഹാമാരിയെ തോൽപ്പിക്കാൻ ലോകതിനാകട്ടെയെന്ന പ്രതീക്ഷയാണ് ഈ കലാകാരന്മാർ പങ്കുവയ്ക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...