പരിമിതികൾ മറികടന്ന് ചിത്രരചന: അപൂർവ്വപ്രതിഭ

sajitha-fighter-02
SHARE

ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും കണ്ണൂര്‍ കരിപ്പൂലിലെ സജിത മാണിയൂര്‍ വരക്കുന്ന ചിത്രങ്ങള്‍ ഏവരെയും അതിശയിപ്പിക്കും. ശാരീരിക പരിമിതികളോട് പോരാടിയാണ് സജിത ചിത്രരചനയിലൂടെ ജീവിതം നിറം പിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

ജീവിത സാഹചര്യങ്ങള്‍ കാരണം സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു സജിതയ്ക്ക്. പക്ഷേ, ആ പെണ്‍കുട്ടി തളര്‍ന്നില്ല. ജീവിതത്തില്‍ ജയിച്ചുകാണിക്കാനുള്ള പ്രയത്നമായിരുന്നു പിന്നീട്. മരപ്പണിക്കാരായ സഹോദരന്‍മാര്‍ കൊത്തുപണിചെയ്യുന്നത് കണ്ട് ചിത്രരചനയിലേക്ക് തിരിഞ്ഞു. കണ്ട് പഠിച്ചത് വെറുതെയായില്ല. ഗ്ലാസ് പെയിന്‍റിങ്ങ് ആയിരുന്നു തുടക്കം. വരച്ച ഗ്ലാസുകള്‍ സൂക്ഷിച്ചുവെക്കാന്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ കാന്‍വാസിലേക്ക് മാറി. പിന്നീട്, മ്യൂറല്‍ പെയിന്‍റിങ്ങിലേക്കും. എത്ര കണ്ടാലും മതിവരില്ല സജിത മാണിയൂരിന്‍റെ ചിത്രങ്ങള്‍.

ചിത്രകല പഠിക്കണമെന്നുണ്ട്. വീട്ടില്‍ വന്ന് പഠിപ്പിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് സജിതയുടെ സ്വപ്നസാഫല്യമാകും. പരസഹായമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു വാഹനം കൂടി കിട്ടിയാല്‍ ജീവിതത്തില്‍ ജയിക്കാനുള്ള പോരാട്ടത്തിനത് കരുത്തേകും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...