ഓർഡർ ചെയ്ത വസ്ത്രങ്ങളെത്തി; ബോക്സിനുള്ളില്‍ പുഴുക്കൾ; വിഡിയോ

dress-worm
SHARE

ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനം വീട്ടിലെത്തുമ്പോൾ പ്രത്യേക സന്തോഷമാകും. അതു തുറന്ന് നോക്കാനുള്ള ആകാംക്ഷയാകും. എന്നാല്‍ ന്യൂ യോർക് സിറ്റിയിലുള്ള ഒരാൾക്ക് ആ സന്തോഷം അധികനേരം നിലനിർത്താനായില്ല. നൈകിന്റെ ഡെലിവറി ബോക്സ് തുറന്ന ഇയാൾ കണ്ടത് നുരയ്ക്കുന്ന പുഴുക്കളെ. ഓർഡർ ചെയ്ത വസ്ത്രങ്ങൾ പാക്ക് ചെയ്ത ബോക്സിലാണ് ഡസൻ കണക്കിന് പുഴുക്കളെ കണ്ടത്. ബെൻ സ്മിത്തി ഇതിന്റെ ചിത്രവും വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. 

പാക്ക് ചെയ്ത വസ്ത്രങ്ങളുടെ ഓരോന്നിന്റെയും മുകളിലാണ് ജീവനുള്ള പുഴുക്കളെ കണ്ടത്. ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഇതു കണ്ടപ്പോൾ തന്നെ ഛർദിക്കാനാണ് തോന്നിയതെന്നും സമിത്തി കുറിച്ചിരിക്കുന്നു.

25 മുതൽ 30 വരെ പുഴുക്കൾ അതിനുള്ളിൽ ഉണ്ടായിരുന്നു. സ്മിത്തിയുടെ പോസ്റ്റ് കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. നൈകിനെ സ്മിത്തി വിവരം അറിയിച്ചു. നൈക് പിന്നീട് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...