ലോക്ഡൗണിലെ വിഷു; ആൽബമൊരുക്കി ആഘോഷിച്ച് സുഹൃത്തുക്കൾ

vishu-album
SHARE

ലോക്ഡൗണിലെ വിഷു, നൃത്തശില്‍പമൊരുക്കി ആഘോഷിച്ച് ഒരുപറ്റം സുഹൃത്തുക്കള്‍. വിവിധ രാജ്യങ്ങളിലുള്ള പത്തുപേരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. സംഗീതാര്‍ദ്രമായ പശ്ചാത്തലത്തില്‍ കണ്ണനും ഗോപികമാരും ഇണങ്ങിയും പിണങ്ങിയും സംവദിക്കുന്നതാണ് ഇതിവൃത്തം. വരികളില്ലാതെ കഥ പറയുന്ന നൃത്തശില്‍പം.

ക്യാമറയും, എഡിറ്റിങ്ങും കുടുംബാംഗങ്ങള്‍ തന്നെ. ഐ.ടി, എന്‍ജിനീയറിങ് പ്രഫഷണലുകളും, വിദ്യാര്‍ഥികളുമാണ് അഷ്ടനായിക എന്ന ഈ ആല്‍ബത്തില്‍ അണിനിരന്നിരിക്കുന്നത്.

വിഷു ദിനത്തില്‍ റിലീസ് ചെയ്ത ആല്‍ബത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ ആവേശത്തിലാണ് പത്ത് കുടുംബങ്ങളും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...