6+23 വർഷങ്ങൾ... ; വിവാഹവാർഷിക ദിനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ വൈകാരിക കുറിപ്പ്

priyanka-gandhi-robert-vadra
SHARE

വിവാഹവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി പ്രിയങ്ക ഗാന്ധി. ഭർത്താവ് റോബർട്ട് വാദ്രക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്വീറ്റ്.

'ഒരു മില്യൻ മനോഹരനിമിഷങ്ങൾ... സ്നേഹം, കണ്ണീർ, ചിരി, ദേഷ്യം, സൗഹൃദം, കുടുംബം, ദൈവം തന്ന രണ്ട് മക്കൾ, സ്നേഹമുള്ള 4 നായ്ക്കുട്ടികൾ.. 6+23 വർഷം... ഇന്നേക്ക് 29 വർഷം.... എന്നേക്കും'', ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക ട്വീറ്റ് ചെയ്തു.


ഭർത്താവ് റോബർട്ട് വാദ്രയും പ്രിയങ്കക്ക് വിവാഹവാർഷികാശംസകൾ നേർന്നുകൊണ്ട് ട്വീറ്റ് ചെ്തു: ''വിവാഹവാർഷികാശംസകൾ പി.ഒരുമിച്ചുണ്ടായിരുന്ന അനേക വർഷങ്ങൾ നമ്മെ ഒന്നായിത്തീർത്തു. നല്ലതും മോശവുമായ സമയങ്ങൾ നമ്മുടെ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കി. സന്തോഷവും ആരോഗ്യവും സ്നേഹവും നിറഞ്ഞ വർഷങ്ങൾ ആശംസിക്കുന്നു. നിനക്കരികിലുള്ള ഒരുപാട് വർഷങ്ങൾ ആഗ്രിക്കുന്നു... എന്തൊക്കെ സംഭവിച്ചാലും...''

1997 ഫെബ്രുവരി 18 നായിരുന്നു ഇവരുടെ വിവാഹം. റെയ്ഹാൻ, മിറായ എന്നിവരാണ് മക്കള്‍.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...