ശരീരത്തെ കീഴടക്കാൻ നിമിഷങ്ങൾ മാത്രം; ഹീറ്ററിൽ മാത്രമല്ല കാറിലും വില്ലൻ ഇവൻ തന്നെ

Carbon-monoxide-11000831
SHARE

എട്ടു മലയാളികൾ നേപ്പാളിൽ വിഷപ്പുക ശ്വസിച്ച് മരിച്ച വാർത്ത കേരളം നടുക്കത്തോടെയാണ് കേട്ടത്. പിഞ്ചുകുഞ്ഞും മുതിർന്നവരും ഉൾപ്പടെ വിഷപ്പുകയ്ക്ക് ഇരയായി.  ഹീറ്ററിൽ നിന്ന് വന്ന വുഷപ്പുകയായിരുന്നു മരണത്തിന് കാരണം. വിഷപ്പുക അതായത്  കാർബൺ മോണോക്സൈഡ് എന്ന വില്ലനെപ്പറ്റിയാണ് പറയുന്നത്. ഹീറ്ററിൽ മാത്രമല്ല കാറിനുള്ളിലും ഇവൻ തന്നെയാണ് വില്ലൻ. കാറനുള്ളിൽ കുടുങ്ങി മരണങ്ങൾ സംഭവിക്കുന്നത് കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ്. 

കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റുകൾ മാത്രം മതി ശരീരത്തെ കീഴടക്കാൻ. അതായത്, കാർബൺ മോണോക്സൈഡ് ശ്വസിച്ചാൽ മരണം പെട്ടെന്ന് എന്ന്തന്നെ. ഇവിടെ സംഭവിക്കുന്നത് രണ്ട് തരം അപകടങ്ങളാണ്. ഒന്ന് ശ്വാസം കിട്ടാതെ വരുകയും, മറ്റൊന്ന് താപനില ഉയരുകയും ആണ്. എസി ഒാണാണെങ്കിൽ പോലും വായുസഞ്ചാരം ശരിയായി നടന്നില്ലെങ്കിൽ കാർബൺ മോണോക്സൈഡിൻറെ അളവ് കൂടും. അതുവഴിയാണ് അപകടം സംഭവിക്കുന്നത്. 

ശ്വസിക്കുന്ന ഒാക്സിജൻ രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് ശരീരത്തിൻറെ പലഭാഗങ്ങളിലമെത്തുന്നത്. എന്നാൽ ഒാക്സിജനൊപ്പം കാർബൺമോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺമോണോക്സൈഡിനൊപ്പം ചേരാനാണ്. കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്ന് ശരീരത്തിലെത്തുകയും പ്രാണവായു കിട്ടാതാവുകയും ചെയ്യും. കോശങ്ങൾ എല്ലാം നശിക്കും. തുടർന്ന് മരണവും. 

മിനിറ്റുകൾ മതി ഇവയ്ക്ക് മനുഷ്യശരീരത്തെ കീഴടക്കാൻ എന്നുള്ളത്ക്കൊണ്ട് നിമിഷനേരത്തേക്ക് പോലും കുഞ്ഞുങ്ങളെ അടച്ച കാറിനുള്ളിൽ ഇരുത്തി പുറത്തേക്ക് പോവാതിരിക്കുക. ഇനി അഥവാ പോകേണ്ടി വന്നാൽ തന്നെ കാർ വിൻഡോ കുറച്ചെങ്കിലും ഉയർത്തിവെക്കുക. അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവെച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കുകയും ചെയ്യരുത്. ഗാരേജിനുള്ളൽ എൻജിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിപ്പോയി മരണം സംഭവിച്ച വാർത്തയും ഉണ്ട്. 

ശ്വാസതടസ്സം ,ഛർദ്ദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെയാണ് അപകടലക്ഷണങ്ങൾ. ഇവയിലേതെങ്കിലും ഒന്ന് അനുഭവപ്പെട്ടാൽ ഉടൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങുക. ശുദ്ധവായു ശ്വസിക്കുക. ബോധരഹിതനായാൽ എത്രയും വേഗം ആശുപത്രിയിലേത്തിച്ച് ഒാക്സിജൻ നൽകണം. 

സിപിആർ നൽകുക എന്നതാണ് പ്രാഥമികകാര്യം. ശരീരഭാഗങ്ങളിലേക്കുള്ള പ്രാണവായു നിൽക്കുന്നത് തടയാനാണ് സിപിആർ നൽകുന്നത്. ശ്വാസവും രക്തസ്രാവവും പരിശോധിക്കണം. ഇനി നെഞ്ചിൻറെ നടുവിലുള്ള പരന്ന അസ്തി കണ്ടുപിടിക്കുക. രണ്ടു തോളെല്ലുകൾ ചേരുന്നത് ഇതിറെ മുകളിലായിട്ടാണ്. ഇടതു കൈപ്പത്തി തുടങ്ങുന്ന ഭാഗം ഈ അസ്ഥിയുടെ മൂന്നിലൊരു ഭാഗത്ത് വെക്കുക. മറ്റേ കൈ ഇടതു കൈപ്പത്തിയുടെ മുകളിലായി വെക്കുക. വിരലുകൾ വാരിയെല്ലിൽ തൊടരുത്. കൈകളുടെ സ്ഥാനം ഹൃദയത്തിൻറെ മുകളിലായിരിക്കണം. കൈമുട്ടുകൾ നിവർത്തിപ്പിടിച്ച് താഴേക്ക് ശക്തിയായി അമർത്തുക. ഇനി വായിലൂടെ കൃത്രിമശ്വാസം നൽകാം . അതിന് ഇടത് കൈ കൊണ്ട് ആളുടെ മൂക്കടച്ചു പിടിച്ച് മറ്റേ കൈ കൊണ്ട് താടി ഉയർത്തുക ആളുടെ വായയോട് ചേർത്ത് വായ വച്ച് ശക്തിയായി ഊതുക. ഇങ്ങനെ ഇടവിട്ട് ചെയ്യുക വഴി രക്തയോട്ടം സാധ്യമാവും. ഇതുവഴി ജീവൻ രക്ഷിക്കാനുമാവും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...