അതിവേഗത്തിൽ ഉയർന്നു പൊങ്ങി എസ്‌യുവി; പതിച്ചത് രണ്ടു കാറുകൾക്ക് മുകളിൽ; വിഡിയോ

suv-web
SHARE

അമിതവേഗവും അശ്രദ്ധയും അപകടങ്ങളുണ്ടാകുന്നതിൽ ഒരു കാരണം മാത്രമാണ്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ എന്തായിരിക്കും ഫലം എന്ന് പ്രവചിക്കാനാകില്ല.  അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ചണ്ഡീഗഢിൽ നിന്ന് പുറത്തുവരുന്നത്.

ഈ അപകടം കണ്ടാൽ, ആദ്യ കാഴ്ചയിൽ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ടതാണെന്നേ തോന്നൂ. റോഡിലെ സ്ലാബിൽ തട്ടി വായുവിൽ ഉയർന്നുപൊങ്ങിയ എസ്‍യുവി പതിച്ചത് രണ്ടു കാറുകൾക്ക് മുകളിലാണ്. എന്നാൽ വാഹനമോടിച്ചിരുന്ന രവീന്ദ്രർ സിങിന് ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടകാരണം എന്നാണ് റിപ്പോർട്ട്.

ഏകദേശം 20 അടി വരെ ഉയരത്തിൽ ഉയർന്നു പൊങ്ങിയ കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...