മക്കളോട് വാക്കുതെറ്റിച്ചു; 22-ാം കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി അമ്മ; ചിത്രങ്ങൾ

sue-noel
SHARE

ബ്രിട്ടണിലെ ഏറ്റവും വലിയ കുടുംബം ഇപ്പോൾ അടുത്ത കുട്ടിക്കായി കാത്തിരിപ്പിലാണ്. 44-കാരിയായ സ്യൂ റാഡ്ഫോർഡാണ് തന്റെ സ്കാൻ റിപ്പോർട്ട് പങ്കുവച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 15 ആഴ്ച ഗർഭിണിയാണെന്നും 2020 ഏപ്രിലിൽ കുഞ്ഞെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. 

sue-2

റാഡ്ഫോർഡിനും ഭർത്താവ് നോയലിനും നിലവിൽ 21 മക്കളുണ്ട്. മക്കളുടെ എണ്ണം 21 ആയപ്പോൾ ഇനിയൊരിക്കൽക്കൂടി പ്രസവിക്കില്ല എന്ന് മറ്റു മക്കൾക്ക് വാക്കു നൽകിയതാണ് ആ അമ്മ. പക്ഷേ ആ വാക്ക് ഇപ്പോൾ തെറ്റിച്ചിരിക്കുകയാണ്.  11 പെൺകുട്ടികളും 10 ആൺകുട്ടികളും. ജനിക്കാൻ പോകുന്ന കുട്ടയും ആൺകുട്ടിയാണെന്നാണ് കരുതുന്നത്. അപ്പോൾ രണ്ടും തുല്യമാകുമെന്നും ഇവർ പറയുന്നു.

sue-1

ഇവരുടെ ഏറ്റവും മൂത്ത മകന് 30 വയസ്സാണ്. അതിന്റെ ഇളയത് 25-കാരിയായ സോഫി. ഇരുവരും വേറെ വീടുകളിലാണ് താമസം. സോഫിക്ക് 3 മക്കളുണ്ട്. മറ്റ് കുട്ടികളെല്ലാം നോയലിന്റെയും ഹ്യൂവിന്റെയുമൊപ്പമാണ് താമസം. വീട്ടിൽ 10 കിടപ്പുമുറികളാണ് ഉള്ളത്. കൂട്ടത്തിൽ ഏറ്റവും ഇളയവനായി ബോണി റേ പിറന്നത് കഴിഞ്ഞ നവംബറിലാണ്. 

32,145 രൂപ ഒരാഴ്ചത്തെ ഭക്ഷണത്തിനു വേണ്ടി കണ്ടെത്തണമെന്നും, വീട് വൃത്തിയാക്കാൻ മൂന്നുമണിക്കൂറോളം എടുക്കുമെന്നും അവർ പറയുന്നു. മക്കളെ അത്താഴത്തിന് പുറത്തു കൊണ്ടുപോയാൽ മിനിമം  13,775.74 ( £150) രൂപയെങ്കിലും വേണമെന്നാണ് അവർ പറയുന്നത്. അവധി ദിവസങ്ങളിൽ വെറുതേയൊന്ന് ചുറ്റാൻ പോകണമെങ്കിൽ ഏഴോളം സ്യൂട്ട്‌കേസുകൾ കരുതണമെന്നും അവർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...