ലക്ഷങ്ങളുടെ എസ്​യുവി; ചാണകം പൂശി ഡോക്ടറും; വാദങ്ങളിങ്ങനെ

doctor-suv-cow-dung
SHARE

ചൂട് കുറയ്ക്കാൻ കാറിന് പുറത്ത് ചാണകം പൂശിയ സ്ത്രീയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളായിരുന്നു. എന്നാൽ ഇതിന് പിന്നാലെ സ്ത്രീയെ ശരിവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടർ. തന്റെ എസ്​യുവിയിൽ ചാണകം പൂശിയിരിക്കുകയാണ് മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ്. മൂന്നു കോട്ട് ചാണകം വാഹനത്തിൽ പൂശിയിട്ടുണ്ടെന്നും ഒരുമാസം ഈ കോട്ടിങ് നിൽക്കുമെന്നുമാണ് നവനാദ് പറയുന്നു.

ഇത്തരത്തിൽ ചാണകം പൂശുന്നതിലൂടെ  കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാൾ അവകാശപ്പെടുന്നു.ടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുർഗന്ധമുണ്ടാകൂവെന്നും ഇദ്ദേഹം പറയുന്നു. എസിയുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് കൂടുതൽ കോട്ടമുണ്ടാക്കാതെ വാഹനം തണുപ്പിക്കാനാണ് ഇത്തരത്തിൽ ചാണകം പൂശിയത്.‌ ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടർ നവനാദ് പറയുന്നു. മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE