കുലുക്കി സർബത്തിന്റെ മധുരം കയ്ക്കും; അറിയണം പതിയിരിക്കുന്ന അപകടം

juice
SHARE

വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത് ജ്യൂസുകളാണ്. പലതരം ജ്യൂസുകളുണ്ടെങ്കിലും വഴിയോരങ്ങളിൽ വിൽക്കുന്ന ജ്യൂസുകളോടാണ് എല്ലാവർക്കും പ്രിയം. അതിൽ പ്രധാനമാണ് കുലുക്കി സർബത്ത്. എന്നാൽ, ഏറ്റവുമധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കുലുക്കി സർബത്തെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആദ്യകാലത്ത് നാരങ്ങാനീരും കസ്കസും ഐസും ഒരു ഗ്ലാസ്സിലിട്ട് മറ്റൊരു ഗ്ലാസ്സുകൊണ്ട് അടച്ചുപിടിച്ച് കുലുക്കിയുണ്ടാക്കിയിരുന്ന കുലുക്കി സർബത്തിനെക്കാൾ അപകടകാരിയാണ് നിറങ്ങൾ ചേർത്ത കുലുക്കി സർബത്ത്.

നിരോധിക്കപ്പെട്ട നിറങ്ങൾ, അനിയന്ത്രിത അളവുകളിൽ ചേർത്താണ് ഇതു തയാറാക്കുന്നത്. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തിൽ തയാറാക്കിയ ഐസ്ക്യൂബുകൾക്കു പകരം മത്സ്യം സൂക്ഷിക്കാൻ വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ബ്ലോക്കുകൾ ഉപയോഗിക്കുന്നവരുമുണ്ട്. ചിലപ്പോഴെങ്കിലും ഐ ഐസിൽ അമോണിയയുടെ സാനിധ്യവും കാണപ്പെടുന്നുണ്ട്.

ചില ഇടങ്ങളിലാകട്ടെ, നേരത്തേ തയാറാക്കിവച്ച ജ്യൂസുകളാണു നൽകുക. ഇവയിൽ ഉപയോഗിക്കുന്ന പഴം അഴുകിയതാണോ എന്നു മനസ്സിലാക്കാനും സാധിക്കില്ല. ഇതിലൂടെ അപകടകരമായ ബാക്ടീരിയ അണുബാധകൾ പകർന്നെന്നും വരാം. 

MORE IN SPOTLIGHT
SHOW MORE