കുലുക്കി സർബത്ത് എന്ന വൻമരം വീണു; ഇനി ഫുൾജാർ സോഡ’: ട്രോള്‍ വിഡിയോ

troll-sarbatah
SHARE

കുലുക്കി സർബത്ത് എന്ന വൻമരം വീണു. ഇനി ഫുൾജാർ സോഡയുടെ കാലം. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന തലവാചകമാണ് ഇത്. ഒപ്പം നിറയെ ഫുൾജാർ‌ സോഡയുടെ കഥകളും. ഇപ്പോഴിതാ അതിന് ട്രോള്‍ വിഡിയോയും ഇറങ്ങിയിരിക്കുന്നു. 

ഒരു  ഗ്ലാസിൽ  നിറയെ സോഡ ഒഴിച്ച് അതിനുള്ളിലേക്ക് ചെറിയ ഒരുഗ്ലാസിൽ നിറയെ കാന്താരിമുളക്, പുതിനയില എന്നിവ ചേ‍ർത്ത് അരച്ച മിശ്രിതവും ഇഞ്ചിനീരും ഉപ്പും പഞ്ചസാര ലായനിയും ചേർക്കുന്നു. ഇത് വലിയഗ്ലാസ് സോഡയിലേക്കിടുന്നതാണ് ഫുൾ ജാർ സോഡ. ചെറിയഗ്ലാസ് ഇടുമ്പോൾ  വലിയ ഗ്ലാസിലെ സോഡ തുളുമ്പിപ്പോകുന്നതും അത് ആവേശത്തോടെ എല്ലാവരും കുടിക്കുന്നതും കാണാം.

ഇതിന് ട്രോളിറക്കിയിരിക്കുകയാണ് വിരുതന്മാർ. ഒരുവലിയ വെള്ളം നിറച്ച വീപ്പയിലേക്ക് ചെറിയബക്കറ്റ് വെള്ളം ഇടുന്നതും അത് തുളുമ്പുന്നതും  ആവെള്ളം വലിച്ചു കുടിക്കുന്നതുമാണ് രസകരമായ വിഡിയോയിലുള്ളത്.

എന്താണ് ഫുള്‍ജാര്‍ സോഡ: കുലുക്കി സര്‍ബത്തിനെ മറികടന്ന് ഫുള്‍ജാര്‍ സോഡയാണിപ്പോള്‍ താരം.  വിപണിയിലും  സമൂഹമാധ്യമങ്ങളും നിറയെ ഫുള്‍ജാറാണ്. ജോറായ ഈ കോഴിക്കോടന്‍ പാനീയം കേരളത്തിന്റെയാകെ ഖല്‍ബ് കീഴടക്കി നിറഞ്ഞ് തുളുമ്പന്നു. നിറഞ്ഞുതുളുമ്പുന്ന സോഡയിലേക്ക് രുചിക്കൂട്ട്  നിറച്ച ചെറിയ ഗ്ലാസ് മുങ്ങി  നിവരുന്നതോടെ ഫുള്‍ജാര്‍ സോഡ നാവില്‍ കപ്പലോടിക്കും. പിന്നെ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കണം. പുതിനയില, ഇഞ്ചി, കാന്താരി മുളക്, വേപ്പില, കസ്കസ്, ചെറുനാരങ്ങാ നീര്,  പഞ്ചസാര ലായനി തുടങ്ങിയവയാണ്  പ്രധാന ചേരുവകൾ. "കുലുക്കി സര്‍ബത്തെന്ന വന്‍മരം വീണു ഇനിയാര് എന്ന ചോദ്യത്തിന് ഫുള്‍ജാറാണ് ഉത്തരം എന്നെഴുതി സമൂഹമാധ്യമങ്ങളില്‍ അടിക്കുറിപ്പിട്ട് വീഡിയോ പോസ്റ്റുചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.  

പല കടകളിലും പുതിയ രുചിക്കൂട്ടുകള്‍ നിറച്ച ഫുള്‍ജാറുകളും നിരന്ന് കഴിഞ്ഞു. ഇരുപത് മുതല്‍ അന്‍പത് രൂപ വരെയാണ് വില

MORE IN SPOTLIGHT
SHOW MORE