വഴിയോര ജ്യൂസുകൾ കുടിക്കും മുൻപ് ഒരു നിമിഷം....

juice-summer
representative image
SHARE

വേനൽ കടുത്തതോടെ വഴിയോരങ്ങളിൽ നിന്ന് ജ്യൂസുകൾ വാങ്ങി ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. വേനൽക്കാലമായതോടെ  ജ്യൂസുകടകൾ വഴിയോരങ്ങളിൽ വർധിച്ചിട്ടുണ്ട്. 20 ലീറ്റർ വാട്ടർ ബോട്ടിലിൽ പലപ്പോഴും ടാപ്പിൽ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ കെ.ശ്രീകല അറിയിച്ചു.

മാത്രമല്ല ബോട്ടിലിലെ ലേബലോ നിർമാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് മുദ്രയുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിർമിക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ. നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ റജിസ്‌ട്രേഷൻ ഉള്ളവർക്ക് മാത്രമേ ജ്യൂസ് വിൽപന നടത്താൻ അനുമതിയുള്ളൂ.

കുലുക്കി സർബത്തുകളിൽ  ചേർക്കുന്ന ചേരുവകൾ ശുദ്ധമല്ലെങ്കിൽ ബാക്ടീരിയ ബാധയുണ്ടാകാം. വയറിളക്കം, ഛർദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. കരിമ്പിൻ ജ്യൂസ് വിൽപന നടത്തുന്നവർ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.

നിർദേശങ്ങൾ

∙ ജ്യൂസ് നിർമിക്കുന്നവർ കൈയുറകൾ ധരിക്കണം

∙ ജ്യൂസിന് അഴുകിയ പഴവർഗങ്ങൾ ഉപയോഗിക്കാൻ പാടില്ല.

∙ഉപയോഗിക്കുന്ന പഴവർഗങ്ങൾ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം

∙ ഫ്രഷ് ജ്യൂസിനൊപ്പും കൃത്രിമ നിറങ്ങൾ ഉപയോഗിക്കരുത്

∙ തെർമോകോൾ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്

∙ നേരത്തേ തയാറാക്കി വച്ച ജ്യൂസുകൾ വിൽപന നടത്തരുത്

∙ സർബത്ത്, ഷേക്ക് എന്നിവയിൽ ഉപയോഗിക്കുന്ന എസൻസ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബിൽ സൂക്ഷിക്കേണ്ടതും നിയമാനുസരണമുള്ള ലേബൽ ഉണ്ടായിരിക്കേണ്ടതുമാണ്. 

∙ എഫ്എസ്എസ്എഐ റജിസ്‌ട്രേഷൻ നമ്പർ കടകളിൽ പ്രദർശിപ്പിക്കണം

MORE IN SPOTLIGHT
SHOW MORE