‘മാപ്പ്..’; മരിക്കും മുന്‍പ് അമ്മയോട് കാന്‍സര്‍ ബാധിച്ച മകന്‍; ഹൃദയഭേദകം

charlie-cancer-post
SHARE

‘കാൻസർ പണക്കാരന്റെ കളിയാണ്..’ ആ അമ്മയുടെ വാക്കുകൾ സോഷ്യൽ ലോകത്ത് പലകുറി മാറ്റൊലി കൊള്ളുകയാണ്. ജീവിതത്തിനും മരണത്തിനും ഇടയിൽ അവൻ ദിനങ്ങളെണ്ണി കഴിയുമ്പോൾ അവനെ വേദനിപ്പിച്ചത് കാൻസർ കാർന്നുതിന്നുകൊണ്ടിരുന്ന കരളിന്റെ വേദനയായിരുന്നില്ല. മറിച്ച് അച്ഛനും അമ്മയ്ക്കും തന്റെ രോഗം മൂലം ഉണ്ടായ കഷ്ടതകളെയോർത്തായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച അമ്മയുടെ കൈ ചേർത്ത് പിടിച്ച് മരണത്തിന് മുൻപ് അവൻ പറഞ്ഞും അതായിരുന്നു. ‘അമ്മാ..ഞാൻ ക്ഷമ ചോദിക്കുന്നു...’ വാക്കുകളിലെ ഇടർച്ചയിൽ അവൻ കാരണം അവർ അനുഭവിക്കുന്ന കഷ്ടതകൾക്ക് ഹൃദയം കൊണ്ടൊരു വാക്കായിരുന്നു അത്. ‘മാപ്പ്..’ ചാര്‍ളി പ്രൊക്ടോര്‍ എന്ന അഞ്ചു വയസുകാരനെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യൽ ലോകത്തിന്റെ ഉള്ളുലയ്ക്കുന്നത്.  

2016ലാണ് ചാര്‍ളിയുടെ കരളിനെ ഗുരുതരമായി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുന്നത്. മകന്റെ രോഗം വിവരം അറിഞ്ഞ അച്ഛനും അമ്മയും അവന് കൂട്ടായി അവന്റെ മനസ് തളരാതെ കാത്തു. അവനായി അവർ െചയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. പക്ഷേ അപ്പോഴേക്കും സാമ്പത്തികമായി കുടുംബം വലിയ പ്രതിസന്ധിയിലായി. തന്റെ മാതാപിതാക്കള്‍  ചികില്‍സയ്ക്കായി പണം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവ് കുഞ്ഞ് ചാർലിയെയും അസ്വസ്ഥനാക്കി. 

ഒടുവിൽ രോഗം തന്നെ വിജയിച്ചു. അമ്മയെയും അച്ഛനെയും സാക്ഷിയാക്കി നിറഞ്ഞ ചിരിയോടെ അവൻ വിടപറഞ്ഞു. അവസാന നിമിഷം അമ്മയുടെ കൈചേർത്ത് അവൻ മാപ്പും പറഞ്ഞതോടെ നിലയില്ലാത്ത സങ്കടത്തിന്റെ നടുവിലാണ് ഇൗ മാതാപിതാക്കൾ. ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായി ക്രൗഡ് ഫണ്ടിങ് രീതിയുപയോഗിച്ചെങ്കിലും ആവശ്യത്തിന് പണം കണ്ടെത്താന്‍ ഇവർക്ക് സാധിച്ചിരുന്നില്ല. അസുഖം ബാധിക്കുന്നതിന് മുന്‍പും ശേഷവുമുള്ള നിരവധി ചിത്രങ്ങളും ഈ പേജില്‍ വീട്ടുകാർ പങ്കുവച്ചിരുന്നു. ചാര്‍ളീസ് ചാപ്റ്റര്‍ എന്ന പേജില്‍ ഇപ്പോൾ അവന്റെ ഒാർമകൾ നിറയുകയാണ്. രോഗബാധിതനായ സമയത്ത് മലാഖയുടെ ചിറക് ഘടിപ്പിച്ച് അമ്മ അവനെ വാരിപുണരുന്ന ചിത്രം ആരുടെയും കണ്ണുനനയിക്കുന്നതാണ്. സോഷ്യൽ ലോകത്തും ഇൗ ചിത്രം ൈവറലാവുകയാണ്.

MORE IN SPOTLIGHT
SHOW MORE