ഭക്ഷണം ഫ്രഷായിരിക്കണമെന്ന് പറഞ്ഞു, കിട്ടിയത് നല്ല പിടയ്ക്കുന്നത്– വിഡീയോ

sea-food
SHARE

ഭക്ഷണം ഫ്രഷായിരിക്കണമെന്ന് പറഞ്ഞപ്പോൾ ഇത്രയും ഫ്രഷായിരിക്കുമെന്ന് വിചാരിച്ചില്ല. ജപ്പാനിൽ നിന്നുള്ള ഒരു ഫ്രഷ് ഭക്ഷണത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ജപ്പാന്റെ പരമ്പരാഗത ഭക്ഷണമായ സൂഷി ആവശ്യപ്പെട്ടയാൾക്ക് കിട്ടിയത് നല്ല പിടയ്ക്കുന്ന സൂഷി. ചോറും കടല്‍ വിഭവങ്ങളും പച്ചക്കറികളും ചേരുന്ന ആഹാരമാണ് സൂഷി. സൂഷി ഫ്രഷാകണമെന്ന് സ്വാഭാവികമായും ആവശ്യപ്പെട്ടതായിരുന്നു.

മുന്നിൽ വിളമ്പിയത് വേവിച്ച ചോറിനുമുകളിൽ ഇരുന്ന് ജീവനോടെ പിടയുന്ന ചിപ്പി മത്സ്യമുള്ള ഒന്നാന്തരം സൂഷി. ആദ്യം ജീവനുള്ള ചിപ്പി മത്സ്യത്തെ കണ്ട് അമ്പരന്നെങ്കിലും കഴിച്ചുനോക്കിയപ്പോൾ ഇത്രയധികം സ്വാദുള്ളത് ഇതിനുമുമ്പ് കഴിച്ചിട്ടില്ലെന്ന് ഉപഭോക്താവ് സാക്ഷ്യപ്പെടുത്തുന്നു വിഡിയോയുടെ ക്യാപ്ഷനിൽ. പിടയ്ക്കുന്ന സൂഷിയുടെ ചിത്രം സമൂഹമാധ്യമത്തിലെങ്ങും വൈറലാണ്. 

MORE IN SPOTLIGHT
SHOW MORE